എസ്.എസ്.എൽ.സി ഇംഗ്ലീഷ് പരീക്ഷ തീയതിയിൽ മാറ്റം
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ തീയതിയിൽ മാറ്റം. മാർച്ച് 12ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷ മാർച്ച് 28ലേക്ക് മാറ്റാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ക്യു.െഎ.പി) യോഗം തീരുമാനിച്ചു. 12ന് വൈകുണ്ഠസ്വാമി ജന്മദിനം പ്രമാണിച്ച് സംസ്ഥാനത്ത് നിയന്ത്രിത അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. മറ്റ് പരീക്ഷകളുടെ തീയതിയിൽ മാറ്റമില്ല. ഇതോടെ മാർച്ച് ഏഴിന് തുടങ്ങി 26ന് അവസാനിക്കേണ്ട എസ്.എസ്.എൽ.സി പരീക്ഷ 28നായിരിക്കും പൂർത്തിയാവുക.
ഉച്ചക്കുശേഷം 1.45 മുതലാണ് പരീക്ഷസമയം. പുതുക്കിയ ടൈംടേബിൾ: മാർച്ച് ഏഴിന് ഒന്നാം ഭാഷ, പാർട്ട് ഒന്ന്, എട്ട് - ഒന്നാം ഭാഷ പാർട്ട് രണ്ട്, 13- ഹിന്ദി, 15 -ഫിസിക്സ്, 19 -ഗണിതം, 21 -കെമിസ്ട്രി, 22 -ബേയാളജി, 26 -സോഷ്യൽ സയൻസ്, 28 -ഇംഗ്ലീഷ്.
എസ്.എസ്.എൽ.സി പരീക്ഷക്ക് ഇടയിലുള്ള വെള്ളിയാഴ്ചകളിൽ എട്ട്, ഒമ്പത് ക്ലാസുകളിലെയും ഹൈസ്കൂളുകളോട് ചേർന്നുള്ള എൽ.പി, യു.പി ക്ലാസുകളിലെയും വാർഷികപരീക്ഷകൾ നടത്താനും തീരുമാനിച്ചു. വെള്ളിയാഴ്ചകളിൽ എസ്.എസ്.എൽ.സി പരീക്ഷയില്ലാത്ത സാഹചര്യത്തിലാണ് മറ്റ് ക്ലാസുകളിലെ പരീക്ഷ നടത്തുന്നത്. ഇതുപ്രകാരം മാർച്ച് ഒമ്പത്, 16, 23 തീയതികളിൽ പരീക്ഷ നടക്കും. എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷികപരീക്ഷ ഫെബ്രുവരി 28ന് തുടങ്ങും. മാർച്ച് ഒന്ന്, അഞ്ച്, ഒമ്പത്, 16, 23, 27 തീയതികളിലായിരിക്കും പരീക്ഷ. ഹൈസ്കൂളുകേളാട് ചേർന്നുള്ള എൽ.പി, യു.പി ക്ലാസുകളിൽ മാർച്ച് ഒന്ന്, അഞ്ച്, ഒമ്പത്, 16, 23, 27 തീയതികളിലാകും പരീക്ഷ. ഹൈസ്കൂളുകൾക്കൊപ്പമല്ലാത്ത എൽ.പി, യു.പി സ്കൂളുകളിൽ മാർച്ച് 20, 21, 22, 23, 26, 27 തീയതികളിലാണ് വാർഷികപരീക്ഷ. മുസ്ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകളിൽ ഏപ്രിൽ 19, 21, 23, 24, 25, 26 തീയതികളിലാണ് പരീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.