എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നും വിജയവുമായി ഇരട്ടകൾ
text_fieldsചെങ്ങന്നൂർ: എസ്.എസ്.എൽ.സി പരീക്ഷകളിൽ മിന്നുന്ന വിജയവുമായി ഇരട്ടകൾ. ചെങ്ങന്നൂർ പുത്തൻകാവ് മെട്രോപ്പോലീത്തൻ ഹ യർ സെക്കൻഡറി സ്കൂളിലെ ഗോകുലിനും ഗോവിന്ദനുമാണ് ഇത്തവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. ചെങ്ങന്നൂർ ടൗണിൽ വ്യാപാരിയായ അങ്ങാടിക്കൽ ഗോകുലത്തിൽ ജയപ്രസാദിൻെറയും ചെങ്ങന്നൂരിലെ കോടതി ജീവനക്കാരിയായ വിദ്യാദേവിയുടെയും മക്കളാണ് ഈ ഇരട്ടകൾ.
പ0ന രംഗത്തു മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും ഇരുവരും സമർത്ഥരാണ്. വിവിധ ക്വിസ് മൽസരങ്ങളിൽ പങ്കെടുത്ത് സ്കൂളിനു വേണ്ടി നിരവധി സമ്മാനങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്. ഏക സഹോദരി ഗോപിക ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ്. എഞ്ചിനീയറിംഗ് പഠനമാണ് രണ്ടു പേരുടെയും അടുത്ത ലക്ഷ്യം. എട്ടാം തരം മുതൽ പുത്തൻകാവ് സ്കൂളിലാണ് ഇരുവരും പഠിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.