കുട്ടികളെ പരീക്ഷഹാളിലത്തെിക്കാന്‍ അധ്യാപകര്‍ കാടുകയറുന്നു
text_fieldsതൊടുപുഴ: മക്കളെ കൃത്യസമയത്ത് പരീക്ഷക്ക് പറഞ്ഞുവിടാന്‍ തത്രപ്പെടുന്ന രക്ഷിതാക്കളും സ്കൂള്‍ തുറക്കുമ്പോള്‍ കുട്ടികളെ കിട്ടാന്‍ രക്ഷിതാക്കളുടെ പിന്നാലെകൂടുന്ന അധ്യാപകരും പതിവ് കാഴ്ചകളാണ്. എന്നാല്‍, ഇവിടെ വിദ്യാര്‍ഥികളെ പരീക്ഷഹാളിലത്തെിക്കാന്‍ കാടും മലയും കയറുകയാണ് ഒരുകൂട്ടം അധ്യാപകര്‍. ആദിവാസി മേഖലയില്‍ സ്ഥിതിചെയ്യുന്ന തൊടുപുഴ പൂമാല ട്രൈബല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് വ്യത്യസ്തമായ ഈ പരീക്ഷാക്കാഴ്ച.
എസ്.എസ്.എല്‍.സി ഉള്‍പ്പെടെ പരീക്ഷകള്‍ എഴുതാന്‍ വിദ്യാര്‍ഥികളെ സ്കൂളിലത്തെിക്കാന്‍ അധ്യാപകരുടെ ഈ പെടാപ്പാട് സംസ്ഥാനത്ത് മറ്റെങ്ങുമുണ്ടാകില്ല. തടിയനാല്‍, കൂവക്കണ്ടം വാളിയന്തോട്, കിഴക്കേ മേത്തോട്ടി എന്നിവിടങ്ങളില്‍നിന്ന് പല കുട്ടികളും കിലോമീറ്ററുകള്‍ നടന്നാണ് പൂമാലയിലെ സ്കൂളിലത്തെുന്നത്. ഈവര്‍ഷം സ്കൂളില്‍നിന്ന് 42 പട്ടികവര്‍ഗ കുട്ടികളും മൂന്ന് പട്ടികജാതി കുട്ടികളും പരീക്ഷ എഴുതുന്നു. ആദ്യദിവസങ്ങളില്‍ ഉത്സാഹത്തോടെ പരീക്ഷക്കത്തെുന്ന പലര്‍ക്കും പിന്നീട് വരാന്‍ മടിയാണ്. ഈ സാഹചര്യത്തിലാണ് കാടും മലയും താണ്ടിയിട്ടാണെങ്കിലും അവരെ സ്കൂളിലത്തെിക്കാന്‍ അധ്യാപകര്‍ മുന്നിട്ടിറങ്ങിയത്.
ഇത്തവണ പത്താംക്ളാസിലെ ആദ്യ പരീക്ഷക്ക് സ്കൂളിലത്തെിയശേഷം എഴുതാതെ മടങ്ങിയ ഒരു വിദ്യാര്‍ഥിയെ അധ്യാപകര്‍ ജീപ്പില്‍ പിന്തുടര്‍ന്ന് ‘പിടികൂടി’ തിരിച്ചത്തെിക്കുകയായിരുന്നു. വാഹന സൗകര്യമില്ലാത്തതും രക്ഷിതാക്കളില്‍ പലര്‍ക്കും പരീക്ഷയുടെ ഗൗരവത്തെക്കുറിച്ച് അറിയാത്തതുമാണ് കുട്ടികള്‍ പിന്തിരിയാന്‍ കാരണം. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയുടെ ഇടവേളകളില്‍ അധ്യാപകരും പി.ടി.എ ഭാരവാഹികളും വീട്ടിലത്തെി കുട്ടികളോടും രക്ഷിതാക്കളോടും ബോധവത്കരണം നടത്തിയിരുന്നു. അഞ്ചുപേരടങ്ങുന്ന രണ്ടു ടീമുകളിലായാണ് വീടുകള്‍ സന്ദര്‍ശിച്ചത്.
കഴിഞ്ഞവര്‍ഷം പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഒരുകുട്ടി വരാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടത്. അധ്യാപകര്‍ വീട്ടിലത്തെിയെങ്കിലും മകന്‍ എവിടെയെന്ന് രക്ഷിതാക്കള്‍ക്കും അറിയില്ല. അന്വേഷിച്ചപ്പോഴാണ് ഉത്സവം കൂടിയശേഷം രാത്രി വൈകിയത്തെി സുഹൃത്തിന്‍െറ വീട്ടില്‍കിടന്ന് ഉറങ്ങിപ്പോയതാണെന്ന് അറിയുന്നത്.
ഇത്തവണ മൊത്തം 63 കുട്ടികളാണ് സ്കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. കഴിഞ്ഞ ദിവസം പൂമാല, ചാറ്റുപാറ, കൂവക്കണ്ടം എന്നിവിടങ്ങളില്‍ അധ്യാപകരും പി.ടി.എ ഭാരവാഹികളും ഭവനസന്ദര്‍ശനം നടത്തി. പി.ടി.എ പ്രസിഡന്‍റ് പി.ജി. സുധാകരന്‍, മാതൃസംഗമം പ്രസിഡന്‍റ് ഷാന്‍റി ബിജു, അധ്യാപകരായ പി.വി. രതീഷ്, ഷീബ മുഹമ്മദ്, പി.ബി. രാധിക, വി. ശ്രീകല, പി.ജി. സുധ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.