കണ്ണീരായി പത്താം ക്ലാസ് കണക്ക് പരീക്ഷ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി വിദ്യാർഥികളെ കണ്ണീര് കുടിപ്പിച്ച് കണക്ക് ചോദ്യപേപ്പർ. കരഞ്ഞുകൊണ്ടാണ് മിക്ക വിദ്യാർഥികളും തിങ്കളാഴ്ച പരീക്ഷഹാൾ വിട്ടത്. സമീപകാലത്തൊന്നും കണക്ക് ചോദ്യപേപ്പർ ഇത്ര കടുപ്പമായിട്ടില്ലെന്ന് അധ്യാപകർ തന്നെ പറയുന്നു.
ആദ്യ ചോദ്യം മുതൽ വിദ്യാർഥിയുടെ ആത്മവിശ്വാസം ചോർത്തിക്കളയുന്നതായിരുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ നന്നായി വിയർത്തു. ലഭിച്ച ഉത്തരം ശരിയാണെന്ന് പലർക്കും ഉറപ്പില്ല. ഒന്നാമത്തെയും ഏഴാമത്തെയും ചോദ്യങ്ങൾ സംഖ്യാശ്രേണികൾ സംബന്ധിച്ചായിരുന്നു. 135, 141, 147 എന്ന സമാന്തരശ്രേണിയുടെ ഏതെങ്കിലും 25 പദങ്ങളുടെ തുക 2016 ആകുമോ എന്നതായിരുന്നു ആദ്യ ചോദ്യം. ഏഴാമത്തെ ചോദ്യം അഞ്ച്, എട്ട്, 11 എന്നീ സമാന്തര ശ്രേണിയുടെ അടുത്തടുത്ത രണ്ട് പദങ്ങളുടെ ഗുണനഫലം 598 ആണ്.
ഗുണിച്ച പദങ്ങളുടെ പദസ്ഥാനങ്ങൾ കണക്കാക്കാനായിരുന്നു കുഴപ്പിച്ച ഇൗ ചോദ്യം. 12ാമത്തെ ചോദ്യം വിദ്യാർഥികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതായിരുന്നു.
നാല് മാർക്കിനുള്ള 14ാമത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്തൽ മികച്ച വിദ്യാർഥിക്കുപോലും ശ്രമകരമാണ്. 19ാമത്തെ ചോദ്യത്തിനും ഉത്തരം കണ്ടെത്തൽ ശ്രമകരമായിരുന്നു. ചോദ്യേപപ്പറിൽ തെറ്റുകൾ ഇെല്ലന്നും കാഠിന്യമേറിയ ചോദ്യങ്ങൾ സംബന്ധിച്ച് സ്കീം ഫൈനലൈസേഷൻ ഘട്ടത്തിൽ തീരുമാനമെടുക്കുമെന്നും പരീക്ഷസെക്രട്ടറി കെ.െഎ. ലാൽ അറിയിച്ചു. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫിസിക്സ് ചോദ്യേപപ്പറും വിദ്യാർഥികളെ വലച്ചതായി പരാതി ഉയർന്നിട്ടുണ്ട്. സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങൾ വന്നു. രണ്ടാം വർഷ വിദ്യാർഥികളുടെ ജേണലിസം, ജ്യോഗ്രഫി ചോദ്യേപപ്പറിലും ഒന്നാം വർഷ ഇക്കണോമിക്സ് പരീക്ഷയിലും സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങൾ കയറിക്കൂടിയതായും വിദ്യാർഥികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.