ക്രിസ്മസ് പരീക്ഷ: 10, ഹയർ സെക്കൻഡറി വിദ്യാർഥികളെ ഇടകലർത്തി ഇരുത്തില്ല
text_fieldsതിരുവനന്തപുരം: ഇൗ മാസം ഒമ്പതിന് ആരംഭിക്കുന്ന രണ്ടാം പാദവാർഷിക പരീക്ഷ (ക്രിസ്മസ് പരീക്ഷ)ക്ക് 10ാം തരം, ഹയർസെക്കൻഡറി വിദ്യാർഥികളെ ഇടകലർത്തി ഇരുത്തേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. 10ാം ക്ലാസ്, ഹയർ സെക്കൻഡറി വിദ്യാർഥികളെ ഒന്നിച്ചിരുത്തുന്നതിനെതിരെ അധ്യാപക സംഘടനകൾ ഉൾപ്പെടെ രംഗത്തുവന്ന സാഹചര്യത്തിലാണ് നടപടി.
ഹയർ സെക്കൻഡറി, 10ാം തരം പരീക്ഷകൾ വെവ്വേറെ ക്ലാസുകളിൽ നടത്താമെന്ന് ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു. ഇപ്രകാരം പരീക്ഷാക്രമീകരണം നടത്തുേമ്പാൾ ഒരു ബെഞ്ചിൽ പരമാവധി മൂന്നുപേർ എന്ന തോതിൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ വിദ്യാർഥികളെ ഇടകലർത്തി ഇരുത്തണം. 10ാം തരം പരീക്ഷാഹാളിൽ ഒരു ബെഞ്ചിൽ രണ്ട് വിദ്യാർഥികളെയാണ് ഇരുത്തേണ്ടത്. ഇൗ രീതിയിൽ പരീക്ഷ നടത്താനാവശ്യമായ ക്ലാസ് മുറികൾ, ഫർണിച്ചർ ഇല്ലാത്ത സ്കൂളുകളിൽ രണ്ട് 10ാം തരം വിദ്യാർഥികൾക്ക് ഇടയിൽ ഒരു പ്ലസ് വൺ/ പ്ലസ് ടു വിദ്യാർഥി എന്ന രീതിയിലോ രണ്ട് പ്ലസ് വൺ/ പ്ലസ് ടു വിദ്യാർഥികൾക്കിടയിൽ ഒരു 10ാം തരം വിദ്യാർഥി എന്ന രീതിയിലോ ബെഞ്ചിൽ പരമാവധി മൂന്നുപേരെ ഇരുത്തേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.