എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഇന്നുമുതല്‍
text_fieldsതിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയർ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയർ സെക്കന്‍ഡറി പരീക്ഷ മൂല്യനിര്‍ണയത്തിന് ബുധനാഴ്ച തുടക്കമാകും. ഹയർ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിയോഗിതരായ അധ്യാപകര്‍ക്ക് അതേ ദിവസം തെരഞ്ഞെടുപ്പ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടിവരുമെന്ന് ആശങ്കയുയർന്നിരുന്നു. ക്യാമ്പില്‍ വരേണ്ട അധ്യാപകര്‍ക്ക് പരിശീലനം മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കത്തും നല്കി.
എന്നാല്‍, തെരഞ്ഞെടുപ്പ് ക്ലാസില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ ആ വിവരം ക്യാമ്പില്‍ അറിയിക്കണമെന്നതാണ് നിലവില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിന് 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരും ഹയർ സെക്കന്‍ഡറിക്ക് 77 ക്യാമ്പുകളിലായി 25,000ത്തോളം അധ്യാപകരും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിക്ക് എട്ട് ക്യാമ്പുകളിലായി 2200 അധ്യാപകരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.