എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ റദ്ദാക്കി; ഹയർസെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല: മൂല്യനിർണയം ജൂണിൽ
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഹയര്‍ സെക്കൻഡറി, വോക്കേഷനല്‍ ഹയര്‍ സെക്കൻഡറി മൂല്യനിര്‍ണയം ജൂണ്‍ ഒന്നുമുതല്‍ ജൂണ്‍ 19 വരെയും എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ജൂണ്‍ ഏഴുമുതല്‍ 25 ജൂണ്‍ വരെയും നടത്തും.
ഹയര്‍ സെക്കൻഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴുവരെയും നടത്തും. മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. ഇത് മൂല്യനിര്‍ണയത്തിന് മുമ്പ് പൂര്‍ത്തീകരിക്കും.
വിശദാംശങ്ങൾ ആരോഗ്യവകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്കൂൾതല വിലയിരുത്തൽ പരിഗണനയിൽ
തിരുവനന്തപുരം: എസ്.എസ്.എൽ.സി െഎ.ടി പ്രാക്ടിക്കൽ പരീക്ഷ ഉപേക്ഷിക്കുേമ്പാൾ പകരം പരിഗണനയിലുള്ളത് സ്കൂൾ തല വിലയിരുത്തലിലൂടെ മാർക്ക് നൽകൽ. െഎ.ടി പരീക്ഷയുടെ മാർക്ക് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ചേർക്കേണ്ടതുണ്ട്. ആകെ 50 മാർക്കാണ് െഎ.ടിക്കുള്ളത്. ഇതിൽ പത്ത് മാർക്ക് നിരന്തര മൂല്യനിർണയത്തിനുള്ളത് ഇതിനകം സ്കൂളുകൾ പരീക്ഷ ഭവന് കൈമാറിയിട്ടുണ്ട്. അവശേഷിക്കുന്ന 40 മാർക്കിനാണ് ലാബ് അധിഷ്ഠിത പ്രാക്ടിക്കൽ പരീക്ഷ നടത്തിയിരുന്നത്.
ഇത് വേണ്ടെന്ന് വെച്ചതോടെ സ്കൂൾ തലത്തിൽ ഹെഡ്മാസ്റ്റർ, ക്ലാസ് അധ്യാപകൻ, െഎ.ടി പഠിപ്പിക്കുന്ന അധ്യാപകൻ എന്നിവർ ചേർന്ന് വിദ്യാർഥിയുടെ െഎ.ടി പഠന നിലവാരം വിലയിരുത്തലാണ് പരിഗണനയിലുള്ളത്. ഇതിൽ നൽകുന്ന മാർക്ക് പരീക്ഷ ഭവന് കൈമാറി െഎ.ടി പരീക്ഷയുടെ മാർക്ക് സർട്ടിഫിക്കറ്റിൽ ചേർക്കാനാണ് ആലോചന. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടാകും. െഎ.ടി പ്രാക്ടിക്കൽ പരീക്ഷക്കുള്ള മാതൃക സോഫ്റ്റ്വെയറിലുള്ള പരിശീലനം മിക്ക സ്കൂളുകളിലും നേരത്തെ പൂർത്തിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.