എസ്.എസ്.എൽ.സി കണക്ക് പരീക്ഷയിൽ പാഠപുസ്തകത്തിന് പുറത്തുനിന്ന് ഇനി ചോദ്യങ്ങളില്ല
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി കണക്ക് പരീക്ഷയിൽ ചോദ്യങ്ങൾ ഇനിമുതൽ പാഠപുസ്തകത്തിനകത്തുനിന്ന് മാത്രമായിരിക്കണെമന്ന് എസ്.സി.ഇ.ആർ.ടി സംഘടിപ്പിച്ച അധ്യാപക ശിൽപശാലയിൽ ധാരണ. സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങൾ വരുന്ന രീതി വേണ്ടെന്നും ധാരണയായി. പരീക്ഷ നടത്തിപ്പിന് ക്വസ്റ്റ്യൻ പൂൾ തയാറാക്കാനും തീരുമാനിച്ചു.
ഇതിനായി ഗണിത അധ്യാപകരിൽനിന്ന് ചോദ്യങ്ങൾ ക്ഷണിക്കാൻ തീരുമാനിച്ചു. വിദ്യാർഥികളുടെ നിലവാരം പരിഗണിക്കാതെയുള്ള ചോദ്യങ്ങൾ വരുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ശിൽപശാലയിൽ നിർദേശമുയർന്നു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടകനായി എത്തിയ, ഗണിതപഠനം ലഘൂകരിക്കാൻ സംഘടിപ്പിച്ച ആശയരൂപവത്കരണ ശിൽപശാലയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ വിവാദമായ കണക്ക് ചോദ്യേപപ്പർ തയാറാക്കിയ രീതിക്കെതിരെ രൂക്ഷ വിമർശനമാണ് ശിൽപശാലയിൽ ഉയർന്നത്. കണക്ക് ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.