എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ വിവാദം: സമഗ്ര അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട്
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി കണക്ക് പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് സ്വകാര്യ സ്ഥാപനം തയാറാക്കിയവയുമായി സാമ്യം വന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സര്‍ക്കാർ, എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് സ്വകാര്യ ട്യൂഷന്‍ സെൻററുകളുമായും ചോദ്യപേപ്പര്‍ അച്ചടിച്ച് വിതരണം ചെയ്യുന്ന ലോബികളുമായുള്ള ബന്ധെത്തക്കുറിച്ചും അന്വേഷിക്കണമെന്ന് ഉഷ ടൈറ്റസ് വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു. സംഭവത്തില്‍ സസ്പെന്‍ഷനിലായ കണ്ണൂര്‍ ചെറുക്കുന്ന് ഗവ. വെല്‍ഫെയര്‍ ഹയർ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് വിവാദ ചോദ്യപേപ്പര്‍ തയാറാക്കിയ മലപ്പുറം അരീക്കോട് തോട്ടുമുക്കത്തെ മെറിറ്റ് എന്ന സ്ഥാപനവുമായി ബന്ധമുള്ളതായി കെണ്ടത്താനായില്ല. ഈ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് വിശദ അന്വേഷണത്തിന് നിർേദശിച്ചത്.
സ്വകാര്യ ട്യൂഷന്‍ സെൻററുകളുമായും ചോദ്യപേപ്പര്‍ അച്ചടിച്ച് നല്‍കുന്ന ലോബികളുമായും അധ്യാപകര്‍ക്ക് ബന്ധമുണ്ടെന്ന് വ്യാപക പരാതി ഉയരുകയും പത്രവാര്‍ത്തകള്‍ വരുകയും ചെയ്ത സാഹചര്യത്തിലാണ് ഇതിലും അന്വേഷണം ആവശ്യപ്പെട്ടത്. പരീക്ഷഭവന്‍ ചെയര്‍മാന്‍ മുഖേന നല്‍കിയ മാതൃക ചോദ്യപേപ്പര്‍ ആണ് എസ്.എസ്.എൽ.സി ചോദ്യപേപ്പര്‍ തയാറാക്കാന്‍ പ്രധാനമായും ഉപയോഗിച്ചതെന്ന് സുജിത്കുമാര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
പരീക്ഷഭവെൻറ മാതൃക ചോദ്യപേപ്പറും മലപ്പുറം ജില്ല പഞ്ചായത്തിെൻറ വിജയഭേരി പദ്ധതിയുടെ കണക്ക് കൈപ്പുസ്തകവുമാണ് മെറിറ്റ് എന്ന സ്ഥാപനത്തിന് ചോദ്യം തയാറാക്കാൻ അടിസ്ഥാനമാക്കിയതെന്ന് പ്രകാശന്‍ എന്ന അധ്യാപകന്‍ അറിയിച്ചു. ഇരുവര്‍ക്കുമിടയില്‍ ചോദ്യങ്ങള്‍ കൈമാറിയിട്ടില്ലെന്നും ഇരുവരും മൊഴി നല്‍കിയിട്ടുണ്ട്. സമാനമായി കെണ്ടത്തിയ ചോദ്യങ്ങള്‍ പരീക്ഷഭവെൻറ മാതൃക ചോദ്യപേപ്പറില്‍ ഉള്ളവയാണെന്നും അവർ വ്യക്തമാക്കി. എന്നാൽ, രണ്ടിടത്തെ ചോദ്യങ്ങളും പൊതുകേന്ദ്രത്തില്‍നിന്ന് ശേഖരിച്ചതാണെന്നും ഇത് കെണ്ടത്താന്‍ വിശദ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചോദ്യപേപ്പര്‍ തയാറാക്കുന്നതിൽ പരീക്ഷഭവന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വിരമിച്ചവർപോലും ചോദ്യപേപ്പര്‍ തയാറാക്കുന്നതിനാൽ ഇതിന് നിശ്ചിത സര്‍വിസ് അടക്കമുള്ള യോഗ്യത നിശ്ചയിക്കണം. എസ്.സി.ഇ.ആർ.ടി നല്‍കുന്ന ചോദ്യകര്‍ത്താക്കളുടെ പാനലില്‍ ഒരാള്‍ എങ്കിലും ഹൈസ്കൂള്‍ വിഭാഗത്തില്‍നിന്നുള്ള ആളായിരിക്കണം. നിലവില്‍ ഹയർ സെക്കന്‍ഡറി അധ്യാപകര്‍ ആണ് പാനലില്‍. ഒരുമാസം മുമ്പ് ചോദ്യം തയാറാക്കുന്ന സാഹചര്യം ഒഴിവാക്കണം. പകരം ചെയര്‍മാനും നാല് ചോദ്യകര്‍ത്താക്കളും രണ്ടോ മൂന്നോ ദിവസം ഒന്നിച്ചിരുന്ന് ചോദ്യം തയാറാക്കണം. കൂടുതല്‍ സമയം നല്‍കുന്നത് അനഭിലഷണീയ പ്രവണതകള്‍ക്ക് കാരണമാകും. മാതൃക ചോദ്യപേപ്പറുകള്‍ ആധാരമാക്കുന്നതിനുപകരം പൂര്‍ണമായും പാഠപുസ്തകം ഉപയോഗിച്ച് ചോദ്യങ്ങള്‍ തയാറാക്കണമെന്നും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
സുജിത്കുമാർ, പ്രകാശന്‍ എന്നിവര്‍ക്കുപുറമെ ബോര്‍ഡ് ചെയര്‍മാന്‍ കെ.ജി. വാസു, മെറിറ്റ് സ്ഥാപന ഉടമ ശ്രീധരെൻറ മകനും സ്കൂള്‍ അധ്യാപകനുമായ വിനോദ്, ഉടമയുടെ മരുമകന്‍ രവീന്ദ്രന്‍ എന്നിവരില്‍ നിന്നും തെളിവെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.