എസ്.എസ്.എൽ.സി കണക്ക് പരീക്ഷ; പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇന്ന് റിപ്പോർട്ട് നൽകും
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി കണക്ക് പരീക്ഷാ ചോദ്യേപപ്പർ വിവാദത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് വ്യാഴാഴ്ച വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. ബുധനാഴ്ച ചോദ്യകർത്താവ് കണ്ണൂർ ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി അധ്യാപകൻ ജി. സുജിത്കുമാറിൽനിന്ന് സെക്രട്ടറി തെളിവെടുത്തു. ചോദ്യം മറ്റുള്ളവരിൽനിന്ന് ശേഖരിച്ചതായുള്ള ആരോപണം സുജിത് നിഷേധിച്ചു.
സ്വന്തം നിലക്കുതന്നെയാണ് ചോദ്യപേപ്പർ തയാറാക്കിയതെന്നും മറുപടി നൽകി. ഒാരോ ചോദ്യവും തയാറാക്കിയ രീതിയും മാതൃകാ ചോദ്യങ്ങൾ എവിടെനിന്ന് ശേഖരിെച്ചന്നും സുജിത് സെക്രട്ടറിക്ക് നൽകിയ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്വസ്റ്റ്യൻ പൂൾ, പരീക്ഷാഭവൻ അയച്ചുനൽകുന്ന മാതൃകാ ചോദ്യേപപ്പർ, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് തയാറാക്കുന്ന ‘ഒരുക്കം’ എന്നിവയിൽനിന്നാണ് ചോദ്യമാതൃകകൾ സ്വീകരിച്ചതെന്ന് സുജിത് വിശദീകരിച്ചു. ഇവ വെബ്സൈറ്റിൽ ലഭ്യമാണെന്നും മറുപടി നൽകി. സെക്രട്ടറി ഇവ പരിശോധിച്ചതായാണ് വിവരം.
മലപ്പുറം അരീക്കോട് തോട്ടുമുക്കത്തെ മെറിറ്റ് എന്ന സ്വകാര്യ സ്ഥാപനത്തിലെ ചോദ്യേപപ്പറിൽ വന്ന 13 ചോദ്യങ്ങൾ എസ്.എസ്.എൽ.സി കണക്ക് ചോദ്യപേപ്പറിലും ആവർത്തിച്ചിരുന്നു. സുഹൃത്തായ അധ്യാപകനിൽനിന്നാണ് ചോദ്യങ്ങൾ ശേഖരിച്ചതെന്നും ഇയാൾ അരീക്കോെട്ട സ്ഥാപനത്തിനു ചോദ്യം തയാറാക്കി നൽകിയതായും ആരോപണമുയർന്നിരുന്നു. ഇതിനെത്തുടർന്ന് സുജിത്കുമാറിനെ സസ്പെൻഡ് ചെയ്യുകയും ബോർഡ് ചെയർമാൻ കെ.ജി. വാസുവിനെ പരീക്ഷാ ജോലികളിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ബോർഡ് ചെയർമാനിൽനിന്ന് തെളിവെടുത്തതായാണ് വിവരം. സെക്രട്ടറിയുടെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രശ്നത്തിൽ തുടർനടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.