കണക്ക് പരീക്ഷ:വിനയായത് ചോദ്യകർത്താവിെൻറ ‘പുറംകരാർ’
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി കണക്ക് പരീക്ഷക്ക് ഉപയോഗിച്ച ചോദ്യപേപ്പർ തയാറാക്കാൻ ചുമതലപ്പെടുത്തിയ അധ്യാപകൻ പുറംകരാർ നൽകിയതാണ് വീഴ്ചക്ക് കാരണമെന്ന് സൂചന. കണ്ണൂർ ചെറുകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ ജി. സുജിത്കുമാർ തെൻറ സുഹൃത്തായ കണക്ക് അധ്യാപകെൻറ സഹായേത്താടെ തയാറാക്കിയ േചാദ്യേപപ്പറാണ് ഇത്തവണ പരീക്ഷ റദ്ദാക്കലിലേക്ക് വരെ വഴിവെച്ചതെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് ലഭിച്ച വിവരം. കോഴിക്കോട് ജില്ലയിലെ സ്കൂളിൽ പ്രവർത്തിക്കുന്ന സുഹൃത്ത് ഒേട്ടറെ സ്വകാര്യ ട്യൂഷൻ സെൻററുകൾക്കും സ്കൂളുകൾക്കും സ്വകാര്യ ഏജൻസികൾക്കും ചോദ്യേപപ്പർ തയാറാക്കി നൽകുന്നയാളാണ്.
സുജിത്കുമാർ ഇദ്ദേഹത്തിൽനിന്ന് ലഭിച്ച ചോദ്യപേപ്പറിൽ മാറ്റങ്ങൾ വരുത്തിയാണ് എസ്.എസ്.എൽ.സി പരീക്ഷക്കുള്ള ചോദ്യങ്ങളായി ബോർഡ് ചെയർമാന് അയച്ചുനൽകിയതെന്നാണ് കരുതുന്നത്. സമാന ചോദ്യങ്ങൾ മറ്റു സ്ഥാപനങ്ങളിലേക്കും സുജിത്കുമാറിെൻറ സുഹൃത്തായ അധ്യാപകൻ അയച്ചുനൽകിയിട്ടുണ്ട്.
ചില പത്രങ്ങളിൽ പ്രസിദ്ധീകരിച്ച മാതൃക ചോദ്യേപപ്പറുകളും ഇദ്ദേഹമാണ് തയാറാക്കി നൽകിയതെന്നും ഡയറക്ടറേറ്റിന് വിവരം ലഭിച്ചിട്ടുണ്ട്. അരീക്കോെട്ട ‘മെറിറ്റ്’ എന്ന സ്വകാര്യ സ്ഥാപനത്തിനു പുറമേ, വേറെയും സ്ഥാപനങ്ങളിൽ നടത്തിയ പരീക്ഷാ ചോദ്യങ്ങളുമായും എസ്.എസ്.എൽ.സി കണക്ക് ചോദ്യങ്ങൾക്ക് സാമ്യമുണ്ടെന്നും ഡയറക്ടറേറ്റിന് വിവരം ലഭിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണത്തിൽ ഇത്തരം പരാതികൾ കൂടി പരിശോധിക്കും.
മലപ്പുറം ജില്ലയിൽനിന്നുള്ള റിട്ട. എ.ഇ.ഒ ചെയർമാനായ കണക്ക് പരീക്ഷയുടെ ബോർഡിൽ ഇത്തവണ സുജിത്കുമാറിന് പുറമേ, രാമാനുജൻ, വേണുഗോപാൽ, കൃഷ്ണൻ, രമേശൻ എന്നീ അധ്യാപകരാണുണ്ടായിരുന്നത്. ഇവർ നാലുപേരും സമർപ്പിച്ച ചോദ്യപേപ്പറുകൾ ചെയർമാൻ മുദ്രവെച്ച കവറിൽ പരീക്ഷ ഭവന് കൈമാറുകയായിരുന്നു. ഇതിൽനിന്നാണ് പരീക്ഷ കമീഷണർ കൂടിയായ ഡി.പി.െഎ എസ്.എസ്.എൽ.സി പരീക്ഷക്കുള്ള ചോദ്യേപപ്പർ െതരഞ്ഞെടുത്തത്. അവശേഷിക്കുന്നവയിൽ ഒന്ന് മോഡൽ പരീക്ഷക്കും മറ്റൊന്ന് സേ പരീക്ഷക്കും മറ്റൊന്ന് അടിയന്തര സാഹചര്യം വന്നാൽ ഉപയോഗിക്കാനുമായി മാറ്റിവെക്കുന്നതുമാണ് പതിവ് രീതി. ചോദ്യപേപ്പർ സംബന്ധിച്ച് പരാതി ഉയർന്നതോടെ പുതിയ ബോർഡിൽനിന്ന് അടിയന്തരമായി ചോദ്യേപപ്പർ സെറ്റ് വാങ്ങിയാണ് 30ലെ പരീക്ഷക്കുള്ള ചോദ്യേപപ്പർ അച്ചടിക്ക് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.