എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ: 40 ശതമാനം പാഠഭാഗം പഠിച്ചാൽ മുഴുവൻ മാർക്കും നേടാം
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് 40 ശതമാനം പാഠഭാഗങ്ങളിൽ ഉൗന്നൽ നൽകാൻ സംസ്ഥാന കരിക്കുലം കമ്മിറ്റി തീരുമാനം. കോവിഡിനെ തുടർന്ന് ക്ലാസ് റൂം അധ്യയനം നടക്കാതെ വന്നതോടെയാണ് വിദ്യാർഥികൾക്ക് പഠനഭാരം കുറക്കാൻ ലക്ഷ്യമിട്ടുള്ള ക്രമീകരണം. ഉൗന്നൽ നൽകുന്ന 40 ശതമാനം പാഠഭാഗങ്ങളിൽ നിന്നുതന്നെ മുഴുവൻ മാർക്കിനുള്ള ചോദ്യങ്ങൾ ഉണ്ടാകും. തെരഞ്ഞെടുത്ത് ഉത്തരം എഴുതാനാകുന്ന വിധം ആവശ്യമുള്ളതിെൻറ ഇരട്ടി ചോദ്യങ്ങൾ അധികമായി നൽകും. ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടെയുള്ള മൊത്തം ചോദ്യങ്ങളിൽ പകുതിയും ഉൗന്നൽ നൽകുന്ന 40 ശതമാനം പാഠഭാഗങ്ങളിൽ നിന്നായിരിക്കും. ബാക്കി ചോദ്യങ്ങൾ, ഉൗന്നൽ നൽകുന്നത് ഉൾപ്പെടെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമായിരിക്കും. അഞ്ച് ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടതെങ്കിൽ 10 ചോദ്യങ്ങൾ നൽകും. ഇതിൽ അഞ്ച് ചോദ്യങ്ങളും ഉൗന്നൽ നൽകുന്ന 40 ശതമാനം പാഠഭാഗങ്ങളിൽ നിന്നായിരിക്കും. ശേഷിക്കുന്ന അഞ്ച് ചോദ്യങ്ങൾ, ഉൗന്നൽ നൽകുന്നത് ഉൾപ്പെടെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമായിരിക്കും.
ഉൗന്നൽ നൽകേണ്ട പാഠഭാഗങ്ങൾ നിശ്ചയിക്കാനുള്ള ശിൽപശാല ഇൗ മാസം 28, 29 തീയതികളിൽ എസ്.സി.ഇ.ആർ.ടിയിൽ നടക്കും. ഒാരോ വിഷയങ്ങളിലെയും വിദഗ്ധർ കൂടി പെങ്കടുക്കുന്ന ശിൽപശാലയിൽ ഉൗന്നൽ നൽകേണ്ട പാഠഭാഗവും മാതൃക ചോദ്യേപപ്പറും തയാറാക്കും.ഭാഷാ വിഷയങ്ങളിലെ ഉൗന്നൽ നൽകുന്ന പാഠഭാഗങ്ങൾ പരമാവധി ആദ്യഭാഗത്തുനിന്നുള്ളവയായിരിക്കും.
എസ്.സി.ഇ.ആർ.ടി സമർപ്പിക്കുന്ന റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രി അംഗീകരിച്ചാൽ ജനുവരി ആദ്യത്തിൽ വിദ്യാർഥികൾ സ്കൂളിലെത്തുേമ്പാൾ ലഭ്യമാക്കും. ഉൗന്നൽ നൽകുന്ന പാഠഭാഗങ്ങളെ മുൻനിർത്തിയായിരിക്കണം സ്കൂളുകളിൽ ജനുവരി മുതൽ റിവിഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടത്. ഉൗന്നൽ നൽകുന്ന പാഠഭാഗങ്ങൾ പ്രകാരമുള്ള ചോദ്യേപപ്പർ തയാറാക്കി മാർച്ച് ആദ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്ക് മാതൃക പരീക്ഷ നടത്തും.
ഇത് മൂല്യനിർണയം നടത്തി വിദ്യാർഥികൾക്ക് നൽകും. മാതൃക പരീക്ഷക്കുമുമ്പ് തന്നെ ചോദ്യേപപ്പറിെൻറ മാതൃക വിദ്യാർഥികൾക്ക് പരിചയപ്പെടുത്തും. ഉൗന്നൽ നൽകേണ്ട പാഠഭാഗങ്ങളുടെ വിവരം അംഗീകാരത്തിനുശേഷം പരീക്ഷഭവന് കൈമാറും. ഇതടിസ്ഥാനപ്പെടുത്തിയായിരിക്കും ചോദ്യപേപ്പർ തയാറാക്കാൻ പരീക്ഷഭവൻ നിർദേശം നൽകുക.
ഒാൺലൈൻ ക്ലാസുകൾ ജനുവരി 31ന് പൂർത്തിയാക്കും
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള ഒാൺലൈൻ ക്ലാസുകൾ ജനുവരി 31നകം പൂർത്തിയാക്കും. ജനുവരി ഒന്നുമുതൽ കുട്ടികൾക്ക് രക്ഷാകർത്താക്കളുടെ അനുമതിയോടെ സ്കൂളുകളിൽ എത്തിച്ചേരാം. ഇതിനാവശ്യമായ ക്രമീകരണം തയാറാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ജനുവരി ഒന്നുമുതൽ മാർച്ച് 16 വരെ വിദ്യാർഥികൾക്ക് സ്കൂളുകളിൽ പഠനത്തിന് അവസരമൊരുക്കണം. ഏതെല്ലാം പാഠഭാഗങ്ങളിലാണ് ഉൗന്നൽ നൽകേണ്ടതെന്ന് ഡിസംബർ 31നകം സ്കൂളുകളെ അറിയിക്കും. വിദ്യാഭ്യാസ വകുപ്പിെൻറ വെബ്സൈറ്റിലും ഇത് പ്രസിദ്ധീകരിക്കും. കുട്ടികൾക്ക് തെരഞ്ഞെടുത്ത് ഉത്തരമെഴുതാൻ കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാൻ കൂൾ ഒാഫ് ടൈം വർധിപ്പിക്കും. ചോദ്യമാതൃകകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സ്കൂൾ പ്രവർത്തനങ്ങളും പരീക്ഷയും സംബന്ധിച്ച് രക്ഷാകർത്താക്കൾക്ക് ധാരണയുണ്ടാക്കാൻ യോഗം വിളിക്കണം. യോഗത്തിൽ വിദ്യാഭ്യാസമന്ത്രി നൽകുന്ന സന്ദേശം രക്ഷാകർത്താക്കൾക്ക് കേൾക്കാൻ അവസരമൊരുക്കണം. പ്രത്യേക പിന്തുണ ആവശ്യമുള്ള ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക മാർഗനിർദേശം പിന്നീട് നൽകും.
വിഷയാടിസ്ഥാനത്തിൽ അനുയോജ്യവും ലളിതവുമായ പഠനപ്രവർത്തനങ്ങൾ നൽകിയാണ് വിദ്യാർഥികളുടെ നിരന്തരമൂല്യനിർണയം നടത്തേണ്ടത്. വിഡിയോ ക്ലാസുകളുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങളിലെ പങ്കാളിത്തം, ക്ലാസുമായി ബന്ധപ്പെട്ട നോട്ടുകൾ, ഉൽപന്നങ്ങൾ തുടങ്ങിയവ മൂല്യനിർണയത്തിനുള്ള സൂചകമാക്കി സ്കോർ നൽകുന്നതിന് പരിഗണിക്കാം. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പ്രായോഗിക പരീക്ഷ എഴുത്തുപരീക്ഷക്ക് ശേഷമാണ് നടത്തേണ്ടത്. എഴുത്തുപരീക്ഷക്കുശേഷം പ്രായോഗിക പരീക്ഷക്കുള്ള തയാറെടുപ്പിനായി ഒരാഴ്ച സമയം നൽകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.