എസ്.എസ്.എൽ.സി, പ്ലസ്ടു അടക്കം മുഴുവൻ പരീക്ഷകളും മാറ്റി
text_fieldsതിരുവനന്തപുരം: കോവിഡ് ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നടക്കുന്ന എല്ലാ പരീക്ഷകളും മാറ് റിവെച്ചു. എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ അടക്കമാണ് മാറ്റിവെച്ചത്. സർവകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
എസ്.എസ്.എൽ.സിയുടെ മൂന്നു പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. പുതിയ തീയതി പിന്നീട് തീരുമാനിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉത്തത തലയോഗത്തിലാണ് തീരുമാനം.
കേരള, കണ്ണൂർ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ അടക്കമാണ് മാറ്റിവെച്ചത്. എം.ജി സർവകലാശാലയുടെ ഇന്നത്തെ പരീക്ഷകൾ നടക്കും. നാളെ മുതലുള്ള പരീക്ഷകളാണ് മാറ്റുക.
കഴിഞ്ഞദിവസം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകൾ മാറ്റിവെച്ചിരുന്നു. നേരത്തേ ഏഴാം ക്ലാസ് വരെയുള്ള എല്ലാ പരീക്ഷകളും ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.