എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ: പ്രവേശനം പ്രധാന കവാടത്തിലൂടെ മാത്രം, മാനദണ്ഡങ്ങൾ കർശനം
text_fieldsതിരുവനന്തപുരം: കോവിഡിെൻറ രണ്ടാം തരംഗം ഭീഷണിയാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുക. ക്ലാസ്മുറിയിൽ പരമാവധി 20 പേർ മാത്രമാകും പരീക്ഷയെഴുതുക.
കോവിഡ് ബാധിതരായ വിദ്യാർഥികളുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ മുൻകൂട്ടി അറിയിക്കണമെന്നും നിർദേശമുണ്ട്. ഇവർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തും. രോഗലക്ഷണമുള്ളവെരയും ക്വാറൻറീനിലുള്ളവെരയും പ്രത്യേക ഹാളിലിരുത്തി പരീക്ഷയെഴുതിക്കും. ഇവരുടെ ഉത്തരക്കടലാസുകൾ പ്ലാസ്റ്റിക് കവറുകളിൽ ശേഖരിച്ച് സീൽ ചെയ്യും.
വിദ്യാർഥികൾ സ്കൂളിെൻറ പ്രധാന കവാടത്തിലൂടെ മാത്രം അകത്ത് പ്രവേശിക്കണം. വിദ്യാർഥികളുടെ ശരീരതാപനില പരിശോധിച്ച് സാനിറ്റൈസർ നൽകിയാണ് ഹാളിൽ പ്രവേശിപ്പിക്കുക. വിദ്യാർഥികളുടെ യാത്രാസൗകര്യം ക്ലാസ് അധ്യാപകർ വഴി ക്രമീകരിച്ചിട്ടുണ്ട്.
ശ്രദ്ധിക്കൂ
•മാസ്ക് ധരിക്കുക, ഒരു തൂവാല കൂടി കരുതുക
•പരീക്ഷാ സാമഗ്രികളും ഹാൾടിക്കറ്റും
കുടിവെള്ളവും ഉറപ്പാക്കുക
•സ്കൂളിലേക്കുള്ള യാത്രയിൽ ശാരീരിക
അകലം പാലിക്കുക
•അരമണിക്കൂർ മുമ്പ് സ്കൂളിലെത്തുക
• പ്രധാന ഗേറ്റിലൂടെ മാത്രം സ്കൂളിലേക്ക്
പ്രവേശിക്കുക
• തെർമൽ സ്കാനിങ്ങിനുശേഷം കൈകൾ അണുമുക്തമാക്കുക
•പേന, ഇൻസ്ട്രുമെൻറ് ബോക്സ്
ഉൾപ്പെടെയുള്ള സാമഗ്രികൾ കൈമാറരുത്
•വിദ്യാർഥികൾ ഹാജർ ഷീറ്റിൽ ഒപ്പുവെക്കേണ്ടതില്ല; പകരം ഇൻവിജിലേറ്റർ രേഖപ്പെടുത്തിയാൽ മതി
•കൂട്ടംകൂടിയുള്ള ചർച്ച, ഹസ്തദാനം ഒഴിവാക്കുക
•പരീക്ഷ കഴിഞ്ഞാലുടൻ വീട്ടിലേക്ക് മടങ്ങുക
•ശാരീരിക അസ്വസ്ഥത തോന്നിയാൽ അധ്യാപകരെ അറിയിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.