എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ: സ്കൂൾ തലം മുതൽ ജാഗ്രതാ സമിതികൾ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ സ്കൂൾ മുതൽ സംസ്ഥാന തലംവരെ ജാഗ്രതാസമിതികൾ സംഘടിപ്പിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാെൻറ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം മേൽനോട്ടസമിതി േയാഗം തീരുമാനിച്ചു.
10,12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഉത്തരക്കടലാസുകൾ പരിശോധിക്കാനും ചർച്ച ചെയ്യാനുമായി മാർച്ച് 10ന് സ്കൂളിലെത്താം. അതിനുശേഷം പരീക്ഷക്ക് വന്നാൽ മതി. 10,12 ക്ലാസുകളിൽ ഫോക്കസ് ഏരിയ സംബന്ധിച്ച് വർക്ക്ഷീറ്റുകൾ സമഗ്ര ശിക്ഷാ കേരള നേതൃത്വത്തിൽ തയാറാക്കി നൽകും.
സ്കൂൾ പി.ടി.എ മീറ്റിങ്ങുകൾ ഒാൺലൈനായി വിളിച്ച് രക്ഷാകർത്താക്കളുടെ ആശങ്കകൾ പരിഹരിക്കും. പരീക്ഷാ സംബന്ധമായ അധ്യാപകരുടെ പരാതികളും പരിഹരിക്കും. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലുള്ള കുട്ടികൾക്കായി നിരന്തര വിലയിരുത്തൽ, സമഗ്രവിലയിരുത്തൽ എന്നിവ വർക്ക്ഷീറ്റുകളുടെ അടിസ്ഥാനത്തിൽ നടത്തും.
ഇൗവർഷം ഡിജിറ്റൽ ക്ലാസ് മാത്രം നടന്നതിനാൽ കുട്ടികൾക്ക് അടുത്തതലത്തിലേക്കുള്ള പാഠങ്ങൾ സുഗമമാക്കുന്നതിന് ബ്രിഡ്ജ് കോഴ്സുകൾ മേയിൽ സംഘടിപ്പിക്കുന്നത് പരിഗണിക്കും. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ വിജ്ഞാപനം ഉടൻ പുറത്തിറക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.