എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ: ‘വാർ റൂം’ തുറന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: മേയ് 26 മുതൽ 30 വരെ നടക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ നടത്തിപ്പിന് കർശന ആരോഗ്യസുരക്ഷ മാനദണ്ഡങ്ങളോടെ മുന്നൊരുക്കം. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ജില്ലകളിലും പ്രത്യേകം ‘വാർ റൂം’ ഒരുക്കി. കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ പതിമൂന്നരലക്ഷം വിദ്യാർഥികൾ വീടുവിട്ട് സ്കൂളുകളിൽ എത്തുേമ്പാൾ പഴുതടച്ച ക്രമീകരണങ്ങളാണ് സജ്ജമാക്കുന്നത്. സ്കൂൾ കോമ്പൗണ്ടിെല സുരക്ഷ, വിദ്യാർഥികളുടെ യാത്ര സൗകര്യം, ചോദ്യപേപ്പർ സുരക്ഷ, പരീക്ഷ കേന്ദ്രമാറ്റം തുടങ്ങിയവ സംബന്ധിച്ച് വിദ്യാഭ്യാസ ഒാഫിസർമാർക്കും പ്രധാനാധ്യാപകർക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ഗൾഫിലും ലക്ഷദ്വീപിലും പരീക്ഷ നടത്തിപ്പിന് ക്രമീകരണം പൂർത്തിയായി.
കെണ്ടയ്ൻമെൻറ് സോണുകാർക്ക് പ്രത്യേക ഇരിപ്പിടം
കെണ്ടയ്ൻമെൻറ് സോണിൽനിന്ന് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് സ്കൂളിൽ പ്രത്യേക ഇരിപ്പിടമൊരുക്കും. ഹോം ക്വാറൻറീനിലുള്ള വീട്ടിൽനിന്ന് വരുന്ന കുട്ടികൾക്കും പ്രത്യേക സൗകര്യമൊരുക്കും. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്ന കുട്ടികൾക്ക് 14 ദിവസം ക്വാറൻറീൻ വേണമെന്നതിനാൽ ഇവർക്കും പ്രത്യേകം സൗകര്യമുണ്ടാകും.
5000 തെർമോമീറ്റർ
ശരീരോഷ്മാവ് പരിശോധിക്കാൻ മുഴുവൻ വിദ്യാർഥികളെയും തെർമൽ സ്ക്രീനിങ്ങിന് വിധേയരാക്കും. ഇതിനായി 5000 െഎ.ആർ തെർമോ മീറ്റർ വാങ്ങും. വൈദ്യപരിശോധന വേണ്ടവർക്ക് സ്കൂളിൽ സൗകര്യമൊരുക്കും. അധ്യാപകർ ഗ്ലൗസ് ധരിക്കണം. സോപ്പ്, സാനിറ്റൈസർ സ്കൂളിൽ സജ്ജമാക്കാൻ പ്രധാനാധ്യാപകർക്കും വിദ്യാഭ്യാസ ഒാഫിസർമാർക്കും നിർദേശം നൽകി. പരീക്ഷ കേന്ദ്രങ്ങൾ അണുമുക്തമാക്കും. തദ്ദേശസ്വയംഭരണം, ആരോഗ്യം, പൊലീസ്, ഫയർഫോഴ്സ്, ഗതാഗത വകുപ്പുകളുടെ സഹായത്തോടെയാണ് പരീക്ഷ നടത്തിപ്പ്.
പരീക്ഷ കഴിെഞ്ഞത്തിയാൽ കുളി നിർബന്ധം
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികൾ കുളിച്ച ശേഷമേ വീട്ടുകാരുമായി ഇടപഴകാവൂ. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ പാലിക്കേണ്ട ആരോഗ്യചിട്ടകളും മാസ്ക്കും വീടുകളിലെത്തിക്കാൻ സമഗ്ര ശിക്ഷ കേരളത്തെ (എസ്.എസ്.കെ) ചുമതലപ്പെടുത്തി. ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ കുട്ടികൾക്ക് മാസ്ക് എൻ.എസ്.എസ് വഴി നൽകും.
ഉത്തരക്കടലാസിനും ‘ക്വാറൻറീൻ’
പരീക്ഷക്കുശേഷം ഉത്തരക്കടലാസുകൾ ഏഴ് ദിവസം പരീക്ഷ കേന്ദ്രങ്ങളിൽ തന്നെ സൂക്ഷിക്കണം. കുട്ടികളും അധ്യാപകരുമായി പലരിലൂടെ കൈമാറിയെത്തുന്ന ഉത്തരക്കടലാസുകൾ വഴി അണുബാധ സാധ്യത ഒഴിവാക്കാനാണ് ഇവ പരീക്ഷ കേന്ദ്രങ്ങളിൽ സൂക്ഷിക്കുന്നത്. ശേഷം മൂല്യനിർണയ ക്യാമ്പുകളിലേക്കയക്കും. ആരോഗ്യവകുപ്പ് നിർദേശം കൂടി പരിഗണിച്ചാണ് തീരുമാനം.
പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് െറഗുലർ അവസരം
ഏതെങ്കിലും വിദ്യാർഥിക്ക് പ്രഖ്യാപിച്ച തീയതിയിൽ എഴുതാൻ സാധിച്ചില്ലെങ്കിൽ സേ പരീക്ഷക്കൊപ്പം െറഗുലർ അവസരമായി പരിഗണിച്ച് അവസരമൊരുക്കും. മറ്റുള്ളവർക്കുള്ള ഉപരിപഠന സാധ്യത ഇവർക്കും ഉറപ്പാക്കും.
വാർ റൂം ഇന്നുമുതൽ സജ്ജം
പരീക്ഷ നടത്തിപ്പ് ഏകോപിപ്പിക്കാനും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംശയം ദൂരീകരിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടർ ഒാഫിസുകളിലും ശനിയാഴ്ച മുതൽ വാർ റൂം പ്രവർത്തിക്കും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ കേന്ദ്രങ്ങൾ മാറുന്നതിന് 10,920 കുട്ടികളാണ് അപേക്ഷ നൽകിയത്. മാറ്റം അനുവദിക്കപ്പെട്ടവർക്ക് ചോദ്യേപപ്പർ വിദ്യാഭ്യാസ ഒാഫിസർമാർ വഴി സ്കൂളുകളിൽ എത്തിക്കും. വാർറൂം ഫോൺ നമ്പറുകളും ഇ-മെയിൽ വിലാസവും: ഫോൺനമ്പർ: 0471-2580506, വാട്സ്ആപ് നം: 8547869946, എസ്.എസ്.എൽ.സി: 8301098511, എച്ച്.എസ്.ഇ: 9447863373, വി.എച്ച്.എസ്.ഇ: 9447236606, ഇ-മെയിൽ: examwarroom@gmail.com
പരീക്ഷ കേന്ദ്രം മാറുന്നവരുടെ പട്ടിക ഇന്ന്
ലോക്ഡൗണിൽ കുടുങ്ങിയതിനെ തുടർന്ന് പരീക്ഷ കേന്ദ്രം മാറാൻ അപേക്ഷിച്ചവരിൽ അനുമതി നൽകിയവരുടെ പട്ടിക ശനിയാഴ്ച വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കും. 10,920 പേരാണ് അപേക്ഷ സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.