എസ്.എസ്.എൽ.സി: 95.98 ശതമാനംഉപരിപഠനത്തിന്
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ 95.98 ശതമാനംപേർ ഉപരിപഠന യോഗ്യതനേടി. പാഠ്യപദ്ധതി പരിഷ്കരണത്തിന് ശേഷം നടന്ന ആദ്യ പരീക്ഷ എഴുതിയ 455453 പേരിൽ 437156 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. വാർത്തസമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ആണ് പരീക്ഷഫലം പ്രഖ്യാപിച്ചത്.ൈപ്രവറ്റ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 2611ൽ 1385 പേർ (53.04 ശതമാനം) ഉന്നതപഠന യോഗ്യരായി.
ഗൾഫിൽ 98.64 ശതമാനമാണ് വിജയം. ഒമ്പത് സ്കൂളുകളിൽ 515 പേർ പരീക്ഷ എഴുതിയതിൽ 508 പേർ വിജയിച്ചു. ലക്ഷദ്വീപിൽ 75.85 ശതമാനമാണ് വിജയം. ഒമ്പത് സ്കൂളുകളിൽ പരീക്ഷ എഴുതിയ 1056 പേരിൽ 801 പേർ വിജയിച്ചു. സർട്ടിഫിക്കറ്റുകൾ മേയ് അവസാനവാരം പരീക്ഷ കേന്ദ്രങ്ങളിൽ എത്തിക്കും. സേവ് എ ഇയർ (സേ) പരീക്ഷ മേയ് 22 മുതൽ 26 വരെ നടക്കും. മേയ് എട്ട് മുതൽ 12 വരെ അേപക്ഷിക്കാം. കഴിഞ്ഞവർഷം 96.59 ശതമാനം പേരാണ് ഉപരിപഠന യോഗ്യതനേടിയത് . വിജയത്തിൽ 0.61 ശതമാനത്തിെൻറ കുറവ്.
20967 പേർ മുഴുവൻവിഷയങ്ങളിലും എ പ്ലസ് േഗ്രഡ് നേടി. കഴിഞ്ഞവർഷം ഇത് 22879 ആയിരുന്നു. ഈവർഷം 1912 പേർ കുറവ്. നൂറ് ശതമാനം വിജയംനേടിയ സ്കൂളുകളുടെ എണ്ണം 1174. കഴിഞ്ഞ വർഷം ഇത് 1207ആയിരുന്നു. നൂറ് ശതമാനം നേടിയതിൽ 405 ഗവ. സ്കൂളുകളും 424 എയ്ഡഡ് സ്കൂളുകളും 345 അൺഎയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു. ഇതിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 28 എണ്ണം വർധിച്ചു.
98.82 ശതമാനം വിജയംനേടിയ പത്തനംതിട്ട ജില്ലയാണ് വിജയത്തിൽ മുന്നിൽ. വിദ്യാഭ്യാസജില്ല കടുത്തുരുത്തി -99.36 ശതമാനം. വയനാട് ജില്ലയാണ് വിജയശതമാനത്തിൽ പിറകിൽ -89.65 ശതമാനം. എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ കൂടുതൽ മലപ്പുറം ജില്ലയിലാണ് -3640പേർ. വിദ്യാഭ്യാസജില്ലയും മലപ്പുറം തന്നെ -1595 പേർ. കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ച സ്കൂൾ മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയർ സെക്കൻഡറിയാണ്. ഇവിടെ 2233 പേർ പരീക്ഷ എഴുതിയതിൽ 2225 പേർ (99.64 ശതമാനം) വിജയിച്ചു.
എസ്.എസ്.എൽ.സി ഹിയറിങ് ഇംപയേർഡ് വിഭാഗത്തിൽ 297 പേർ പരീക്ഷയെഴുതിയതിൽ 294 (98.98 ശതമാനം) ഉപരിപഠന യോഗ്യതനേടി. ടി.എച്ച്.എസ്.എൽ.സിയിൽ 3359 പേർ പരീക്ഷയെഴുതിയതിൽ 3321 വിദ്യാർഥികൾ ഉപരിപഠനത്തിനർഹത നേടി. വിജയം 98.83 ശതമാനം. ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ പരീക്ഷയെഴുതിയ 16ൽ 12 പേർ (75 ശതമാനം) വിജയിച്ചു. എ.എച്ച്.എസ്.എൽ.സി(കലാമണ്ഡലം ആർട്സ് ഹൈസ്കൂൾ)യിൽ 79 പേർ പരീക്ഷയെഴുതിയതിൽ 67 പേർ വിജയിച്ചു. 83.57 ശതമാനം വിജയം. പരീക്ഷ ഫലം www.keralapareekshabhavan.in, www.keralaresults.nic.in, www.results.nic.in, prd.kerala.gov.in, www.results.itschool.gov.in വെബ്സൈറ്റുകളിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.