കിർത്താഡ്സ് റിപ്പോർട്ട് തിരിച്ചടിയായി:പട്ടികവർഗ വിദ്യാർഥികൾക്ക് ഇത്തവണയും സംവരണ സീറ്റ് നിഷേധിക്കപ്പെട്ടു
text_fieldsതിരുവനന്തപുരം: മെഡിക്കൽ, നഴ്സിങ് തുടങ്ങി വിവിധ കോഴ്സുകൾക്ക് ഇത്തവണയും കോളനികൾക്ക് പുറത്ത് വസിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് സംവരണ സീറ്റിൽ പ്രവേശനം നിേഷധിച്ചു. ആദിവാസി ആചാര പ്രകാരം ജീവിക്കുന്നില്ലെന്ന കിർത്താഡ്സ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഉയർന്ന റാങ്ക് നേടിയവർക്കുപോലും പ്രവേശനം നിഷേധിക്കപ്പെട്ടത്. അതേസമയം ചിലർ ഹൈകോടതിയിൽനിന്ന് ഉത്തരവ് സമ്പാദിച്ച് പ്രവേശനംനേടി.
പട്ടികവർഗ സംവരണ സീറ്റുകളിൽ പ്രവേശനം നൽകുന്നതിന് മുമ്പായി കിർത്താഡ്സിെൻറ പരിശോധനക്ക് അയക്കാറുണ്ട്. വ്യാജ ജാതി സർട്ടിഫിക്കറ്റ് ആണോയെന്ന് പരിശോധിക്കുന്നതിനാണിത്. ഇതിനുള്ള മറുപടിയിലാണ് അപേക്ഷകർ ആദിവാസി ആചാരപ്രകാരമല്ല ജീവിക്കുന്നതെന്ന് വ്യക്തമാക്കുന്നതും അതിലൂടെ പ്രവേശനം നിഷേധിക്കപ്പെടുന്നതും. പട്ടികവർഗ വിഭാഗക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ വിവിധ േജാലികൾ ലഭിച്ച് സംസ്ഥാനത്തിനകത്തും പുറത്തും വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെയുള്ളവരുടെ മക്കൾക്കാണ് കിർത്താഡ്സ് റിപ്പോർട്ട് തിരിച്ചടിയായത്. സംവരണം വേണമെങ്കിൽ ആദിവാസി കോളനിയിൽ തന്നെ ജീവിക്കണമെന്ന ചിന്താഗതിയാണ് ഇതിലൂടെ വളർത്തുന്നതെന്നും ആക്ഷേപമുണ്ട്.
പട്ടികവർഗ സംവരണ സീറ്റിൽ ആളില്ലാതെ വരുന്നതോടെ ഇത് പൊതുവിഭാഗത്തിന് ലഭിക്കുന്നു. ഇതിനുപിന്നിൽ വലിയ അഴിമതിയുണ്ടെന്നും വിജലൻസ് അന്വേഷിക്കണമെന്നും നേരത്ത പട്ടികജാതി ഗോത്ര കമീഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ, പ്രവേശന പരീക്ഷ കമീഷണർ ഇത് ഹൈകോടതിയിൽ ചോദ്യംചെയ്യുകയും സ്റ്റേ വാങ്ങുകയും ചെയ്തു. വയനാട്, ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകളിൽ നിന്നും നിരവധിപേരാണ് ഉദ്യോഗാർഥം തിരുവനന്തപുരം അടക്കമുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നത്. ഉയർന്ന തസ്തികയിലടക്കം േജാലി ചെയ്യുന്നവരുണ്ട്. ഇവർക്കൊന്നും ആദിവാസി കോളനികളിൽ താമസിച്ച് ഇപ്പോഴത്തെ ജോലിചെയ്യുക പ്രായോഗികവുമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.