പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തിയ യുവാവ് പിടിയിൽ
text_fieldsശാസ്താംകോട്ട: പ്രണയാഭ്യർഥന നിരസിച്ചതിന് വീട്ടിൽ കയറി പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ ശാസ്താംകോട്ട െപാലീസിെൻറ പിടിയിലായി.
ശാസ്താംകോട്ട ആയിക്കുന്നം ചീരാനിക്കൽവീട്ടിൽ അനന്തു(23), പോരുവഴി കമ്പലടി സ്വദേശി ഷാനവാസ്, മുതുപിലാക്കാട് സ്വദേശി രതീഷ് എന്നിവരെയാണ് പിടികൂടിയത്. അനന്തുവിനെ കുന്നത്തൂർ തോറ്റതുംമുറിയിലെ പെൺകുട്ടിയുടെ വീട്ടിലെത്താനും കൃത്യത്തിനുശേഷം മടങ്ങിപ്പോകാനും സഹായിച്ചവരാണ് കൂട്ടുപ്രതികൾ.
തിങ്കളാഴ്ച പുലർച്ച രണ്ടോടെയായിരുന്നു സംഭവം. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്ന് പ്രതി െപാലീസിന് മൊഴി നൽകി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനാൽ ബുധനാഴ്ച മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്ത് ജില്ല ജയിലിലേക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.