Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും...

വീണ്ടും സ്ഥിരപ്പെടുത്തൽ; ഇത്തവണ​ വ്യ​വ​സാ​യ വ​കു​പ്പി​​ലെ 11 താ​ൽ​കാ​ലി​ക​ക്കാ​ർ

text_fields
bookmark_border
kerala government
cancel

പാ​ല​ക്കാ​ട്​: ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ ന​ൽ​കി​യ വാ​ക്ക്​ പാ​ലി​ക്കാ​തെ, സം​സ്ഥാ​ന സ​ർ​ക്കാ​ർ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ൽ തു​ട​രു​ന്നു. വ്യ​വ​സാ​യ വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള ര​ണ്ട്​ സ്ഥാ​പ​ന​ങ്ങ​ളി​ലെ 11 താ​ൽ​കാ​ലി​ക​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തി വ്യ​വ​സാ​യ വ​കു​പ്പ്​ ര​ണ്ട്​ ഉ​ത്ത​ര​വു​ക​ൾ ഇ​റ​ക്കി.

വ്യ​വ​സാ​യ വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കൊ​ല്ലം പ​ള്ളി​മു​ക്കി​ലെ യു​നൈ​റ്റ​ഡ്​ ഇ​ല​ക്​​ട്രി​ക്ക​ൽ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ലി​മി​റ്റ​ഡി​ലെ ആ​റ്​ കാ​ഷ്വ​ൽ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തി​യാ​ണ്​ ഫെ​ബ്രു​വ​രി 17ലെ ​ഒ​രു ഉ​ത്ത​ര​വ്. ​

12 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ജോ​ലി ചെ​യ്യു​ന്ന ആ​റ്​ കാ​ഷ്വ​ൽ ജീ​വ​ന​ക്കാ​രെ​യാ​ണ്​ സ്ഥി​ര​പ്പെ​ടു​ത്തി​യ​ത്. ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡി​െൻറ​യും എം.​ഡി​യു​ടേ​യും ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ്​ സ്ഥി​ര​പ്പെ​ടു​ത്ത​െ​ല​ന്ന്​ വ്യ​വ​സാ​യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ക​ണ്ണൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ഡ്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഒാ​ഫ്​ ഹാ​ൻ​ഡ്​​ലൂം ടെ​ക്​​നോ​ള​ജി​യി​ലെ അ​ഞ്ച്​ ദി​വ​സ​വേ​ത​​ന​-​ക​രാ​ർ​​​​​ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തി​യ​താ​ണ്​ ക​ഴി​ഞ്ഞ 16ന്​ ​ഇ​റ​ക്കി​യ​ വ്യ​വ​സാ​യ വ​കു​പ്പി​െൻറ മ​റ്റൊ​രു ഉ​ത്ത​ര​വ്. ആ​വ​ശ്യ​മാ​യ ത​സ്​​തി​ക സൃ​ഷ്​​ടി​ച്ചാ​ണ്​ ഇ​വ​രെ സ്ഥി​ര​പ്പെ​ടു​ത്താ​ൻ സ്ഥാ​പ​ന​ത്തി​െൻറ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ​ക്ക്​ അ​നു​മ​തി ന​ൽ​കു​ന്ന​തെ​ന്ന്​ വ്യ​വ​സാ​യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala government
Next Story