മൈത്രിയില്ലാതെ ജനമൈത്രി പൊലീസ് സ്റ്റേഷനുകള്‍
text_fieldsശംഖുംമുഖം: ജനസൗഹൃദ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാതെ ജില്ലയിലെ ജനമൈത്രി പൊലീസ് സ്റ്റേഷനുകള്‍. മിക്ക സ്റ്റേഷനുകളിലും ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
എന്നാൽ, പല സ്റ്റേഷനുകളിലും ആവശ്യത്തിന് പൊലീസുകാരുെണ്ടന്നാണ് രേഖകള്‍. ലോക്കല്‍ സ്റ്റേഷനുകളില്‍ ജോലിയെടുക്കേണ്ട പൊലീസുകാരില്‍ ചിലര്‍ ഉന്നത ഉദ്യോഗസ്ഥരുടെ സേവകരായി പോകുന്നതാണ് പ്രതിസന്ധിക്ക് കാരണം. 25 വര്‍ഷം കഴിഞ്ഞിട്ടും ലോക്കല്‍ സ്റ്റേഷനില്‍ ജോലി നോക്കാത്ത ഉന്നത ഉദ്യോഗസ്ഥരുടെ ടീ മേക്കര്‍മാരായി കഴിയുന്ന പൊലീസുകാരുണ്ട്.
ഇതിൽ സേനയിൽ അമര്‍ഷം പുകയുന്നു. ഇവരെ ലോക്കല്‍ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം സുഗമമാക്കാൻ മടക്കി അയക്കണമെന്ന് നിരവധി തവണ ഉത്തരവിറങ്ങിയെങ്കിലും ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് ഇവര്‍ വീണ്ടും തുടരുകയാണ്.
ഇവര്‍ ലോക്കല്‍ സ്റ്റേഷനുകളുടെ അംഗബലത്തില്‍ ഉൾപ്പെട്ടതിനാല്‍ സ്റ്റേഷനിലെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പൊലീസുകാരെ വേണമെന്ന് ആവശ്യപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ് പല എസ്.എച്ച്.ഒമാരും. ഇതുകാരണം ജനമൈത്രി, സീനീയര്‍ സിറ്റിസണ്‍ ഡെസ്ക്ക്, വനിത ഹെല്പ് ഡെസ്ക്, കടലോര ജാഗ്രത സമിതി, സ്റ്റേഷന് പരിധിയിലെ താമസക്കാരുടെ വിവരങ്ങള്‍ ശേഖരണം, സ്കൂളുകളിലെ സ്റ്റുഡന്‍സ് പൊലീസ് തുടങ്ങിയ പദ്ധതികളുടെ പ്രവര്‍ത്തനം പലയിടത്തും നിര്‍ജീവമാണ്.
സ്റ്റേഷനുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് സഹായം ഉറപ്പാക്കാൻ ആഭ്യന്തരവകുപ്പ് പി.ആര്.ഒ സംവിധാനം കര്‍ശനമാക്കിയിരുന്നു. പരാതികള്‍ നല്‍കാനെത്തുന്നവര്‍ക്ക് മാർഗനിര്‍ദേശം നല്കൽ, പരാതിക്കാരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് എത്തിക്കൽ, എഫ്.ഐ.ആര് കോപ്പി നല്കൽ, എഴുതാന്‍ അറിയാത്തവര്‍ക്ക് പരാതി എഴുതി നൽകൽ തുടങ്ങിയ കാര്യങ്ങള്‍ പി.ആര്.ഒമാരുടെ ഉത്തരവാദിത്തമാണ്.
പി.ആര്.ഒയായി നിയോഗിക്കുന്ന സിവില്‍പൊലീസ് ഓഫിസര്‍മാരെ മറ്റ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കാന്‍ പാടിെല്ലന്ന് പ്രത്യേക നിര്‍ദേശവുമുണ്ട്. എന്നാല്‍, ഇത്തരം സംവിധാനങ്ങള്‍ പല സ്റ്റേഷനുകളിലും പൊലീസുകാരുടെ കുറവ് കാരണം രേഖകളില്‍ മാത്രമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.