കൊച്ചിയിൽ 4000 കിലോ പഴകിയ മത്സ്യം പിടികൂടി; പിടിച്ചെടുത്ത മത്സ്യം ഇന്ന് നശിപ്പിക്കും
text_fieldsകൊച്ചി: കൊച്ചി മരട് നഗര സഭയിൽ 4000 കിലോ അഴുകിയ മത്സ്യം പിടിക്കൂടി. രണ്ട് കണ്ടെയ്നറുകളിലായി ചീഞ്ഞ് പുഴു അരിച്ച നിലയിലായിരുന്നു മത്സ്യം നിറച്ച വാഹനം കണ്ടെത്തിയത്. പിടിച്ചെടുത്ത മത്സ്യങ്ങൾ ഉടൻ തന്നെ നശിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വാഹനത്തിന്‍റെ ഡ്രൈവർക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഞായറാഴ്ചയാണ് ഈ വാഹനങ്ങൾ മരടിൽ എത്തിയത്. അസഹനീയമായ ദുർഗന്ധം കാരണം നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് അഴുകി പുഴുവരിച്ച മത്സ്യം കണ്ടെത്തിയത്.
പിന്നീട് ഭക്ഷ്യസുരക്ഷാവകുപ്പും ആരോഗ്യവകുപ്പും സ്ഥലത്തെത്തി മത്സ്യത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചു. നശിക്കാതിരിക്കുന്നതിനായി അമോണിയ, ഫോർമാലിൻ അടക്കമുള്ള രാസപദാർഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയമുള്ളതായി ഭക്ഷ്യസുരക്ഷാവകുപ്പ് പറഞ്ഞു.
മംഗലാപുരത്ത് നിന്നും ഗോവയിൽ നിന്നും മത്സ്യങ്ങൾ എത്തിച്ച് പല ജില്ലകളിലേക്കും കൊണ്ടു പോകുന്നത് ഇവിടെ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ഇത്തരത്തിൽ ചെറുവാഹനങ്ങളിലായി ജില്ലയുടെ പല ഭാഗത്തേക്കും ഈ മത്സ്യങ്ങൾ കൊണ്ടുപോയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.