കെട്ടിടങ്ങൾക്ക് സബ് രജിസ്ട്രാർ നിശ്ചയിക്കുന്ന വിലയെ അടിസ്ഥാനമാക്കി സ്റ്റാമ്പ് ഡ്യൂട്ടി
text_fieldsതിരുവനന്തപുരം: കൈമാറ്റം രജിസ്റ്റർ ചെയ്യുന്ന കെട്ടിടങ്ങൾക്ക് സബ് രജിസ്ട്രാർമാർ നിശ്ചയിക്കുന്ന ധാരണവിലയെ അടിസ്ഥാനമാക്കി സ്റ്റാമ്പ് ഡ്യൂട്ടി ചുമത്താൻ നിർദേശം. സബ് രജിസ്ട്രാർമാരുടെ ധാരണവില പാലിക്കാതെ എൻജിനീയർമാർ നിശ്ചയിക്കുന്ന വിലയിൽ കൈമാറ്റം രജിസ്റ്റർ ചെയ്താൽ അണ്ടർ വാേല്വഷൻ നടപടികളിൽ ഉൾപ്പെടുത്തും.
സർവിസിലുള്ളവരും സ്വകാര്യ എൻജിനീയർമാരുമാണ് ഇപ്പോൾ കെട്ടിടങ്ങൾക്ക് വില നിശ്ചയിച്ച് സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതിൽ വ്യാപകമായ കൃത്രിമം നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വകുപ്പിെൻറ പുതിയ തീരുമാനം. എൻജിനീയറുടെ സർട്ടിഫിക്കറ്റ് മുഖവിലക്ക് എടുക്കേണ്ടതില്ലെന്നും ധാരണവിലയാണോ എൻജിനീയറുടെ വിലയാണോ കൂടിയത് അതിനെ അടിസ്ഥാനമാക്കി സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിക്കണമെന്നും കാട്ടി സബ് രജിസ്ട്രാർമാർ ആധാരം എഴുത്തുകാർക്ക് നിർദേശം നൽകി.
കെട്ടിടങ്ങൾക്കുള്ള വിലനിർണയ സർട്ടിഫിക്കറ്റ് നൽകുന്നതിൽ സ്വകാര്യ എൻജിനീയർമാർ വ്യാപകമായ തോതിൽ വെട്ടിപ്പ് നടത്തുന്നതായി പരിശോധനവിഭാഗം കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനമെന്ന് ജില്ല രജിസ്ട്രാർ നൈനാൻ 'മാധ്യമ'ത്തോട് പറഞ്ഞു.
കെട്ടിടങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ ഈടാക്കുന്ന കെട്ടിടനികുതിയെ അടിസ്ഥാനമാക്കിയാണ് മുൻകാലങ്ങളിൽ വില നിശ്ചയിച്ചിരുന്നത്. എന്നാൽ അത്തരത്തിലുള്ള വിലനിർണയം അശാസ്ത്രീയമാണെന്ന് വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് വിലനിർണയിക്കാൻ എൻജിനീയർമാരെ ചുമതലപ്പെടുത്തി കഴിഞ്ഞവർഷം സർക്കാർ ഉത്തരവിറക്കിയത്. കെട്ടിടത്തിെൻറ വിലനിർണയത്തിന് എൻജിനീയർമാരുടെ സർട്ടിഫിക്കറ്റുകൾ ഏർപ്പെടുത്തിയശേഷം കൈമാറ്റം രജിസ്റ്റർ ചെയ്യുന്ന കെട്ടിടങ്ങൾക്ക് ധാരണവിലയുണ്ടാക്കി അണ്ടർ വാേല്വഷൻ നോട്ടീസ് അയക്കാൻ സബ് രജിസ്ട്രാർമാർക്ക് കഴിയാതെയായി. ഇത് രജിസ്റ്ററിങ് ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്നാണ് പുതിയ നീക്കമെന്നും ആക്ഷേപമുണ്ട്.
ധാരണവില കണക്കാക്കുമ്പോൾ കെട്ടിടങ്ങൾക്ക് സ്ക്വയർ ഫീറ്റിന് 1500 രൂപയിൽ കുറയാതെ വില നിശ്ചയിക്കണമെന്നാണ് വകുപ്പിെൻറ നിർദേശം. എന്നാൽ കാലപ്പഴക്കമുള്ളതും നിർമാണം പാതിവഴിയിൽ നിലച്ചതുമായ കെട്ടിടങ്ങൾക്ക് ഏതടിസ്ഥാനത്തിൽ ഇത്രയും വില നിശ്ചയിക്കുമെന്നാണ് കെട്ടിട നിർമാതാക്കളുടെ സംശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.