മുദ്രപത്ര ദൗർലഭ്യം: മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു
text_fieldsതിരുവനന്തപുരം: ചെറിയ തുകക്കുള്ള നോൺ ജുഡീഷ്യൽ മുദ്രപത്രങ്ങളുടെ ദൗർലഭ്യം പരിഹരിക്കുന്നതിന് പഴയ മുദ്രപത്രങ്ങൾ പുനർമൂല്യനിർണയം ചെയ്യാൻ അധികാരമുള്ള കൂടുതൽ റവന്യൂ ഉദ്യോഗസ്ഥരെ താൽക്കാലികമായി നിയമിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സർക്കാറിനോട് വിശദീകരണം തേടി.
വാടക കരാർ, ചിട്ടി തുടങ്ങിയവക്കാവശ്യമുള്ള 100, 200, 500 രൂപയുടെ മുദ്രപത്രങ്ങൾക്കാണ് ക്ഷാമം. എന്നാൽ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ കെട്ടിക്കിടക്കുന്ന 5, 10, 20 രൂപയുടെ പഴയ മുദ്രപത്രങ്ങൾ പുനർമൂല്യം ചെയ്താൽ പ്രതിസന്ധി പരിഹരിക്കാമെന്നും ഇതിനാവശ്യമുള്ള ഉദ്യോഗസ്ഥരുടെ കുറവുള്ളതായും പരാതിക്കാരനായ ആനയറ ആർ. കെ. ജയൻ അറിയിച്ചു.
ചെറിയ തുകയുടെ മുദ്രപത്രങ്ങൾ ലഭിക്കാത്തതുകാരണം 1000, 5000 രൂപയുടെ മുദ്രപത്രങ്ങൾ വാങ്ങാൻ നിർബന്ധിതരാകുന്നു. റവന്യൂ സെക്രട്ടറി, നികുതി സെക്രട്ടറി, ട്രഷറി ഡയറക്ടർ, രജിസ്ട്രേഷൻ ഐ.ജി എന്നിവർ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.