സ്വന്തമായി ആധാരം രജിസ്റ്റര് ചെയ്യുന്നതിലെ ബുദ്ധിമുട്ടിന് പരിഹാരം
text_fieldsതിരുവനന്തപുരം: ആധാരം സ്വന്തമായി എഴുതി സബ് രജിസ്ട്രാർ ഒാഫിസിൽ രജിസ്റ്റർ ചെയ്യ ുന്നതിന് തടസ്സം സൃഷ്ടിച്ചിരുന്ന ഫയലിങ് പേപ്പറിെൻറ വലുപ്പം എ3യിൽനിന്ന് എ4 ആക്കാ നുള്ള തീരുമാനം പുതുവർഷത്തിൽ നടപ്പാകും. നിലവിൽ എ3 വലുപ്പത്തിലുള്ള പേപ്പറാണ് രജി സ്റ്റർ ചെയ്യുന്ന ആധാരങ്ങളുടെ പകർപ്പായി സബ് രജിസ്ട്രാർ ഒാഫിസിൽ സൂക്ഷിക്കുന്നത്. സ്വന്തമായി ആധാരം എഴുതി രജിസ്റ്റർ ചെയ്യാൻ 2016ൽ അനുമതി നൽകിയെങ്കിലും ഇതുവരെ 1500ഒാളം പേരാണ് പ്രയോജനപ്പെടുത്തിയത്.
2016 മുതൽ ഇതുവരെ 16 ലക്ഷത്തിലധികം ആധാരങ്ങളാണ് രജിസ്റ്റർ ചെയ്തത്. മുദ്രപ്പത്രത്തിൽ ആധാരം തയാറാക്കി സബ് രജിസ്ട്രാർ ഒാഫിസിൽ നൽകുമ്പോൾ എ3 പേപ്പറിലാണ് രജിസ്റ്റർ തയാറാക്കി നൽകേണ്ടത്. ഇൗ വലുപ്പത്തിലുള്ള പേപ്പർ പ്രിൻറ് ചെയ്യുന്നതിനുൾപ്പെടെ ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആധാരം ഫയൽ ചെയ്യാനുള്ള പേപ്പർ എ4 വലുപ്പത്തിലാക്കാൻ രജിസ്േട്രഷൻ ചട്ടങ്ങളിൽ മാറ്റംവരുത്തി സർക്കാർ ഉത്തരവിറക്കിയത്.
എ4 പേപ്പറിൽ ഫയലിങ് നടത്തുമ്പോൾ ഒരു ആധാരത്തിന് ശരാശരി പത്തിലധികം പേപ്പർ വേണ്ടിവരും. നിലവിലെ എ3 പേപ്പറിന് നികുതി ഉൾപ്പെടെ 12രൂപയാണ് സബ് രജിസ്ട്രാർ ഒാഫിസിൽ നൽകേണ്ടത്. എ4 പേപ്പറിനും നിലവിലെ വില ഈടാക്കാനാണ് നിർദേശം. അതുവഴി രജിസ്ഷ്രേൻ വകുപ്പിന് കൂടുതൽ വരുമാനം ലഭിക്കും. സംസ്ഥാനത്ത് പ്രതിവർഷം എട്ടു ലക്ഷത്തിലേറെ ആധാരങ്ങളാണ് രജിസ്റ്റർ ചെയ്യുന്നത്. ജനുവരി ഒന്നുമുതൽ രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങളുടെ ഓഫിസ് കോപ്പി വലുപ്പം കുറഞ്ഞ പേപ്പറിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിക്കാൻ വകുപ്പ് മേധാവി ഉത്തരവിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.