മോദിയുടെ ‘യുവ’ത്തിൽ താരസാന്നിധ്യം
text_fieldsകൊച്ചി: തേവര എസ്.എച്ച് കോളജ് മൈതാനിയിൽ ബി.ജെ.പി ഒരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര ‘യുവം 2023’ പരിപാടിയിൽ യുവതാരനിരയുടെ സാന്നിധ്യം. പ്രധാനമന്ത്രി എത്തുന്നതിന് മുമ്പ് സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച ഗാനമേളയും നടി നവ്യാ നായരുടെ നൃത്ത പരിപാടിയും വേദിയിൽ അരങ്ങേറി. ദേശീയ അവാർഡ് ജേതാവുകൂടിയായ നടി അപർണ ബാലമുരളി, ഗാനഗന്ധർവൻ യേശുദാസിന്റെ മകനും നടനും ഗായകനുമായ വിജയ് യേശുദാസ്, നടൻ ഉണ്ണി മുകുന്ദൻ, നടി നവ്യ നായർ, ഗായകൻ കെ.എസ്. ഹരിശങ്കർ, ഫുട്ബാൾ താരം രാഹുൽ വി. രാജ് തുടങ്ങിയവരാണ് സമ്മേളനത്തിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്.
ബി.ജെ.പി നേതാവ് കൂടിയായ നടൻ സുരേഷ് ഗോപി, കോൺഗ്രസിൽനിന്ന് ബി.െജ.പിയിൽ എത്തിയ അനിൽ ആന്റണി, ഡോ. വി.എസ്. പ്രിയ, അനുഷ, പത്മ അവാർഡ് ജേതാക്കളായ എം.കെ. കുഞ്ഞേൻ മാസ്റ്റർ, ശോശാമ്മ ഐപ്പ്, എസ്.ആർ.ഡി പ്രസാദ്, ബി.ജെ.പി നേതാക്കളായ തേജസ്വി സൂര്യ എം.പി, രാധാമോഹൻ അഗർവാൾ എം.പി, പ്രകാശ് ജാവദേക്കർ എം.പി തുടങ്ങിയവരും സംബന്ധിച്ചു.
പ്രിയ മലയാളി സുഹൃത്തുക്കളെ, നമസ്കാരം’ എന്ന് മലയാളത്തിൽ പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്.കേരളത്തിൽ മാറ്റമുണ്ടാക്കാൻ മുന്നോട്ടുവന്ന യുവതീ യുവാക്കളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ആഴ്ചകൾക്കു മുമ്പ് കേരളത്തിൽനിന്നുള്ള 99 വയസ്സുള്ള യുവാവിനെ കണ്ടു. ഗാന്ധിയൻ വി.പി. അപ്പുക്കുട്ട പൊതുവാൾ ആയിരുന്നു അത്.ബി.ജെ.പി സർക്കാർ അദ്ദേഹത്തെ പത്മ പുരസ്കാരം നൽകി ആദരിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.