ദലിത്, ആദിവാസി സൗത്ത് ഇന്ത്യൻ കോൺക്ലേവിന് തുടക്കം
text_fieldsകോട്ടയം: ദലിത്, ആദിവാസി സൗത്ത് ഇന്ത്യൻ കോൺക്ലേവിന് കോട്ടയത്ത് തുടക്കമായി. വി.സി.കെ അഖിലേന്ത്യ പ്രസിഡന്റ് ഡോ. തോൽ തിരുമാവളൻ എം.പി ഉദ്ഘാടനം ചെയ്തു. എസ്.സി, എസ്.ടി പട്ടികയിൽ ഉപസംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് ഉത്തരവ് നൽകിയ സുപ്രീംകോടതി വിധി ഭരണഘടന വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത് മറികടക്കാൻ പാർലമെന്റിൽ നിയമനിർമാണം നടത്തണമെന്നും തോൽ തിരുമാവളൻ പറഞ്ഞു. ഡോ. രവികുമാർ എം.പി മുഖ്യപ്രഭാഷണം നടത്തി. ജനുവരി 24, 25 തീയതികളിൽ ഡൽഹി കേന്ദ്രമായി ദലിത്, ആദിവാസി സംഘടനകളുടെ ദേശീയ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് ദലിത് നേതാവ് അശോക് ഭാരതി പ്രഖ്യാപിച്ചു.
വി.സി.കെ കേരള ഓർഗനൈസർ ഇളം ചെഗുവേര അധ്യക്ഷത വഹിച്ചു. എസ്.സി-എസ്.ടി കമീഷൻ മുൻ ചെയർമാൻ ബി.എസ്. മാവോജി, അഡ്വ. പി.കെ. ശാന്തമ്മ, പി.എം. വിനോദ്, സംഘാടകസമിതി ജനറൽ കൺവീനർ കെ. അംബുജാക്ഷൻ, പ്രഭാകർ രാജേന്ദ്രൻ, അരുൺ ഖോട്ട്, രാമചന്ദ്രൻ മുല്ലശ്ശേരി, ഡോ. കല്ലറ പ്രശാന്ത്, ഡോ. കെ. മുകുന്ദൻ, ഡോ. എൻ.വി. ശശിധരൻ, കെ. ദേവരാജൻ, ഐ.ആർ. സദാനന്ദൻ, സൗത്ത് ഇന്ത്യൻ കോൺക്ലേവ് ജനറൽ കോഓഡിനേറ്റർ എം. ഗീതാനന്ദൻ.
ഡോ. എൻ. ബാബുരാജ്, ഡി.ആർ. വിനോദ്, അഡ്വ. പി.ഒ. ജോൺ, പി.ഡി. സുരേഷ്, കെ.ജി. സുഗതൻ, പി.ജി. ജനാർദനൻ, സി.ഐ. ജോൺസൺ, സി. മായാണ്ടി, സി.ജെ. തങ്കച്ചൻ, തിലകമ്മ പ്രേംകുമാർ, അഡ്വ. സുനിൽ സി. കുട്ടപ്പൻ, അനു മോഹൻ, ഡോ. ദുഷ്യന്തൻ, മുരളി തോന്നക്കൽ, ബാബു പന്മന, എം.കെ. ദാസൻ, പത്മനാഭൻ മൊറാഴ, കുഞ്ഞമ്പു കല്യാശ്ശേരി, ശശിധരൻ, പി.കെ. രാധ, വയലാർ രാജീവൻ എന്നിവർ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായുള്ള റൗണ്ട് ടേബിൾ കോൺക്ലേവ് തിങ്കളാഴ്ച രാവിലെ 10ന് കോട്ടയം ഐ.എം.എ ഹാളിൽ നടക്കും. സുപ്രീംകോടതി വിധി മറികടക്കാനുള്ള ഭരണഘടന ഭേദഗതി, പ്രത്യേക സംവരണ നിയമം, ജാതി സെൻസസ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.