സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് വിപണിയിൽ ഇക്കുറി പാർട്ടികൾ പൊടിക്കുന്നത് 600 കോടി
text_fieldsകൊച്ചി: തെരഞ്ഞെടുപ്പ് കമീഷെൻറ മാനദണ്ഡപ്രകാരം സ്ഥാനാർഥിക്ക് തെൻറ മണ്ഡലത്തിൽ പ്രചാരണത്തിന് ചെലവഴിക്കാവുന്ന പരമാവധി തുക 30.8 ലക്ഷം. എന്നാൽ, യഥാർഥത്തിൽ ഓരോ മണ്ഡലത്തിലും ഒരാൾ ചെലവഴിക്കുന്നത് ഒന്നുമുതൽ രണ്ടുകോടി രൂപ വരെ. 140 മണ്ഡലത്തിലുമായി ശരാശരി ഒന്നര കോടി രൂപവെച്ച് കണക്കുകൂട്ടിയാൽ ഇക്കുറി തെരഞ്ഞെടുപ്പ് വിപണിയിൽ പൊടിയുക കുറഞ്ഞത് 600 കോടി.
മുന്നണികളുടെ സ്ഥാനാർഥികളിൽ പുതുമുഖത്തിന് 75 ലക്ഷം, ഇടത്തരം നേതാവിന് ഒരുകോടി, പിടിച്ചുവാങ്ങിയ സ്ഥാനാർഥിത്വമാണെങ്കിൽ ഒന്നര-രണ്ടുകോടി വരെ എന്നിങ്ങനെയാണ് പ്രചാരണത്തിെൻറ ഏകദേശ ചെലവെന്ന് പിന്നണിക്കാർ പറയുന്നു.
പ്രചാരണച്ചെലവുകളിൽ 42 ശതമാനവും നോട്ടീസ്, ഫ്ലക്സ് അടക്കമുള്ള കാമ്പയിൻ സാമഗ്രികൾക്കാണെന്നാണ് കണക്ക്. മറ്റുചെലവുകൾ ഇങ്ങനെ: പൊതുസമ്മേളനം, പ്രകടനം-17 ശതമാനം, സ്റ്റാർ നേതാക്കൾ അടങ്ങിയ യോഗങ്ങൾ -രണ്ടുശതമാനം, വാഹനങ്ങൾ -26 ശതമാനം, കാമ്പയിൻ പ്രവർത്തകർ -ആറുശതമാനം, ദൃശ്യ-അച്ചടി മാധ്യമങ്ങൾ -മൂന്നു ശതമാനം, മറ്റുചെലവുകൾ -നാല് ശതമാനം. 2016 നിയമസഭ തെരഞ്ഞെടുപ്പിനുശേഷം സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കമീഷനിൽ സമർപ്പിച്ച പ്രചാരണച്ചെലവ് കണക്കുകളെ അധികരിച്ച് കേരള ഇലക്ഷൻ വാച്ച്, അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്നിവ തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പോസ്റ്റർ, ബാനർ, ഫ്ലക്സ് ലക്ഷങ്ങൾ കൊണ്ടുപോകും
പ്രചാരണത്തിെൻറ തുടക്കത്തിൽ പതിക്കുന്ന പോസ്റ്ററിന് മുകളിൽ ഓരോ ഘട്ടം കഴിയുേമ്പാഴും പുതിയവ പ്രത്യക്ഷപ്പെടണം. എതിരാളിയുടെ പോസ്റ്ററുമായി 'കട്ട'ക്ക് നിൽക്കണം. ഇപ്പോൾ പടുകൂറ്റൻ കട്ടൗട്ടുകൾക്കാണ് ഹരം (തമിഴ്നാട് സ്െറ്റെൽ). ഒപ്പം വാഹനത്തിൽ എൽ.സി.ഡി ഡിസ്േപ്ല ബോർഡിൽ സ്ഥാനാർഥിയുടെ വിഡിയോ പരസ്യങ്ങളും ഒഴിച്ചുകൂടാനാകാത്തതായി. പോസ്റ്റർ അച്ചടിയുടെ 90 ശതമാനവും മുൻകാലങ്ങളിൽ ശിവകാശിയിലായിരുെന്നങ്കിലും ഇപ്പോൾ കേരളത്തിലെ പ്രസുകൾക്കും ചാകരയാണ്. ആധുനിക അച്ചടിയന്ത്രങ്ങൾ നിറഞ്ഞ 5000 വൻകിട, ചെറുകിട പ്രസുകൾ ഇവിടെയുണ്ട്. 35-40 ലക്ഷം രൂപയെങ്കിലും കുറഞ്ഞത് പോസ്റ്റർ അച്ചടിക്ക് മാത്രം ഒരു സ്ഥാനാർഥി ചെലവഴിക്കുന്നതായാണ് കണക്ക്.
സമ്മേളനത്തിന് പൊടിയുക ലക്ഷങ്ങൾ
ദേശീയ നേതാവ് എത്തുന്നതിന് മുന്നോടിയായി കഴിഞ്ഞദിവസം ഒരു രാഷ്ട്രീയപാർട്ടി ഒരു നഗരത്തിൽ മാത്രം നടത്തിയ തയാറെടുപ്പുകൾക്ക് മൂന്നര ലക്ഷമാണ് ചെലവായതെന്ന് ചുമതലക്കാരിൽ ഒരാൾ വ്യക്തമാക്കി. കൊടിതോരണം, സ്റ്റേജ്, സൗണ്ട് എന്നിവക്ക് പുറമെ സ്റ്റാർ നേതാവിെൻറ യാത്രെച്ചലവുവരെ ഇതിൽ ഉൾപ്പെടും. പരിപാടിക്ക് ആളുകൾ നിറയാൻ വാഹനങ്ങൾ വിട്ടയക്കണം. 20-25 ലക്ഷം രൂപ വരെയാണ് പരസ്യപ്രചാരണം കഴിയുംവരെ ഓരോ സ്ഥാനാർഥിയും സമ്മേളനങ്ങൾക്ക് ചെലവഴിക്കുക.
ഓളമേകാൻ വാഹനം വേണം
മണ്ഡലത്തിലെ എല്ലാ പോളിങ് ബൂത്തിലും കവർ ചെയ്യുന്ന തരത്തിലാണ് പ്രചാരണവാഹനങ്ങളുടെ ഓട്ടം. പ്രചാരണം മുറുകിയ ഘട്ടത്തിൽ 20-30 വാഹനങ്ങൾ ദിനം മുഴുവൻ മണ്ഡലം ചുറ്റും. ഓരോ ദിനവും ഒന്നര ലക്ഷം രൂപ വരെ പ്രചാരണ വാഹനങ്ങൾക്ക് മാത്രമായി ചെലവഴിക്കേണ്ടിവരും.
ബൂത്തിൽ കാശില്ലെങ്കിൽ പാളും
ഓരോ ബൂത്ത് കമ്മിറ്റിക്കും കൃത്യമായ ഇടവേളകളിൽ പണം എത്തിക്കണമെന്നത് സ്ഥാനാർഥിയുടെ വിജയത്തിെൻറ പ്രധാന ഘടകമാണ്. ബൂത്ത് കമ്മിറ്റികൾതന്നെ പിരിക്കുമെങ്കിലും അതെങ്ങും കണക്കിൽപെടില്ല. സ്ഥാനാർഥി നേരിട്ടാണ് പണം എത്തിക്കുക. പ്രചാരണച്ചെലവിെൻറ നാലുശതമാനവും മറ്റ് ചെലവിനത്തിൽ കൂട്ടുന്ന ആറുശതമാനവും ബൂത്ത് അടിസ്ഥാനത്തിൽ വിനിയോഗിക്കപ്പെടുന്ന തുകയാണ്. ബൂത്തെണ്ണം കണക്കാക്കി 'കവർ' ഒരുക്കുന്നത് സ്ഥാനാർഥിയുടെ ഏറ്റവും അടുപ്പക്കാരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.