കർഷക അവാർഡുകൾ പ്രഖ്യാപിച്ചു; ഇടുക്കി തായണ്ണൻകുടി മികച്ച ആദിവാസി ഉൗര്
text_fieldsകണ്ണൂർ: പാരമ്പര്യവിളകൾ സമ്പൂർണ ജൈവരീതിയിൽ കൃഷിചെയ്യുന്നതിലെ മികവും പരമ്പരാഗത വിജ്ഞാനത്തിെൻറ സംരക്ഷണവും മുൻനിർത്തി ഇടുക്കി തായണ്ണൻകുടി ഉൗര് മികച്ച കൃഷി നടത്തുന്ന ആദിവാസി ഉൗരായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണ് 2016ലെ സംസ്ഥാന കാർഷിക അവാർഡുകൾ പ്രഖ്യാപിച്ചത്.
ആദിവാസി പരമ്പരാഗത കൃഷിരീതികളെ േപ്രാത്സാഹിപ്പിക്കുന്നതിനാണ് മറ്റ് അവാർഡുകൾക്കൊപ്പം ഈ വർഷം മുതൽ മികച്ച കൃഷി നടത്തുന്ന ആദിവാസി ഉൗരിനുള്ള അവാർഡ് ഏർപ്പെടുത്തിയത്. പാലക്കാട് അട്ടപ്പാടിയിലുള്ള ആനവായ് ഉൗരിനെ മികച്ച രണ്ടാമത്തെ ആദിവാസി ഉൗരായി തെരഞ്ഞെടുത്തു.
ഏറ്റവും വലിയ പുരസ്കാരമായ മിത്രാനികേതൻ പത്മശ്രീ കെ. വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് തൃശൂർ ജില്ലയിലെ വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി പാടശേഖരസമിതിക്കാണ്. അഞ്ചുലക്ഷം രൂപയും ഷീൽഡും സർട്ടിഫിക്കറ്റുമാണ് അവാർഡ്. കർഷകോത്തമ അവാർഡ് തൃശൂർ പട്ടിക്കാടിലെ കല്ലിങ്കൽവീട്ടിൽ സിബി ജോർജിനാണ്.
മറ്റു അവാർഡുകൾ യഥാക്രമം:
യുവകർഷകൻ: ജോൺസൺ ജോസഫ്, ചക്കുപള്ളം, ഇടുക്കി. കേരകേസരി: ജഗദീശൻ, പെരിമാട്ട്, പാലക്കാട്. ഹരിതമിത്ര: പി.എ. ജോണി പാലമറ്റം, തൃശൂർ. ഉദ്യാൻേശ്രഷ്ഠ: മേരി തോമസ്, പട്ടേത്തുമാലിൽ, എറണാകുളം. കർഷകജ്യോതി: രങ്കമ്മ, പുതൂർ പി.ഒ, പാലക്കാട്. കർഷകതിലകം വനിത: സ്വപ്ന ജയിംസ്, കളങ്കാട്ടുകുറിശ്ശി, പാലക്കാട്. ശ്രമശക്തി: ടി.വി. സദാനന്ദൻ, തൈവളപ്പിൽ വീട്, ചെറുതാഴം. ക്ഷോണിരത്ന: മുതലമട ഗ്രാമപഞ്ചായത്ത്, പാലക്കാട്.
ഹരിതകീർത്തി അവാർഡ് ഒന്നാം സ്ഥാനം: സംസ്ഥാന പച്ചക്കറിത്തോട്ടം, വണ്ടിപ്പെരിയാർ. രണ്ടാം സ്ഥാനം: സംസ്ഥാന വിത്തുൽപാദനകേന്ദ്രം, ചിറയിൻകിഴ്.
മികച്ച ഹൈടെക് കർഷകൻ: ടി.വി. വിജയൻ, നാണിയൂർ, കണ്ണൂർ. മികച്ച കമേഴ്സ്യൽ നഴ്സറി: സുധാകരൻ രായിരത്ത്, തൃശൂർ.
കർഷകതിലകം ഹൈസ്കൂൾവിഭാഗം: എം. ജെനീഷ, പുതുപ്പറമ്പിൽ, അഗളി. കർഷകപ്രതിഭ -ഹൈസ്കൂൾവിഭാഗം: ഷിതിൻ ചാക്കോ, മല്ലപ്പള്ളി വെസ്റ്റ്, പത്തനംതിട്ട. കർഷകപ്രതിഭ ഹയർസെക്കൻഡറി വിദ്യാർഥി/വിദ്യാർഥിനി വിഭാഗം: ടി.യു. അഫീഫ്, താഴേപറമ്പൻ ഹൗസ്, മലപ്പുറം. കർഷകപ്രതിഭ -കോളജ് വിദ്യാർഥി/വിദ്യാർഥിനി: ബിലാൽ ഷാജഹാൻ, തൊങ്ങനാൽ വീട്, മൂവാറ്റുപുഴ. മികച്ച ഫാം ഓഫിസർ: എൻ.എസ്. ജോഷ്, സംസ്ഥാന പച്ചക്കറിത്തോട്ടം, വണ്ടിപ്പെരിയാർ. ജൈവകർഷകൻ: സി.ജെ. മാത്യു, ചെങ്ങളത്ത് വീട്, മലപ്പുറം. ഹരിതമുദ്ര -ദൃശ്യമാധ്യമം: സാജ് കുര്യൻ, ഡയറക്ടർ, ദൂരദർശൻ. അച്ചടിമാധ്യമം: ടി. അജീഷ്, ചീഫ് സബ് എഡിറ്റർ, മലയാള മനോരമ. ശ്രവ്യമാധ്യമം: പി.ഐ. അശോക്, േപ്രാഗ്രാം ഡയറക്ടർ, ഞാറ്റുവേല, എഫ്.ഐ.ബി. കർഷകഭാരതി: ഡോ. ബി. ശശികുമാർ, ഐ.സി.എ.ആർ, പ്രിൻസിപ്പൽ സയൻറിസ്റ്റ്, കോഴിക്കോട്.
വിജ്ഞാനവ്യാപന വിഭാഗത്തിൽ ഉദ്യോഗസ്ഥർക്കായി ഏർപ്പെടുത്തിയ അവാർഡുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവരുടെ ക്രമത്തിൽ ചുവടെ:
േപ്രാജക്ട് ഡയറക്ടർ, ആത്മ: കെ.എക്സ്. ജെസി, പാലക്കാട്. റോയ്, തൃശൂർ. തിലകൻ, തൃശൂർ. പ്രിൻസിപ്പൽ കൃഷി ഓഫിസർ: അബ്ദുൽ കരീം, ആലപ്പുഴ. ഉഷാകുമാരി, ഇടുക്കി. പ്രദീപ്, കാസർകോട്. കൃഷി ഡെപ്യൂട്ടി ഡയറക്ടർ: കെ. മീന, കോട്ടയം. േപ്രംകുമാർ, ആലപ്പുഴ. ഷൈല ജോസഫ്, പത്തനംതിട്ട (രണ്ടാം സ്ഥാനം േപ്രംകുമാറുമായി പങ്കുെവച്ചു). പി.ജി. ചന്ദ്രമതി, ആലപ്പുഴ. സി. ഗീത, കൊല്ലം (മൂന്നാം സ്ഥാനം ചന്ദ്രമതിയുമായി പങ്കുെവച്ചു). കൃഷി അസിസ്റ്റൻറ് ഡയറക്ടർ: എസ്.ജെ. ഹരികുമാർ, കൊല്ലം. പി.ടി. ഗീത, മലപ്പുറം. ജോർജ് സെബാസ്റ്റ്യൻ, തൊടുപുഴ, ഇടുക്കി. കൃഷി ഓഫിസർ: വി.പി. സിന്ധു, കൃഷിഭവൻ വിളയൂർ, പാലക്കാട്. എ.എ. ജോൺ ഷെറി, കൃഷിഭവൻ ചൂർണിക്കര, എറണാകുളം. സിബി തോമസ്, കൃഷിഭവൻ മണക്കാട്, ഇടുക്കി. സി. അമ്പിളി, കോട്ടയം (മൂന്നാം സ്ഥാനം സിബി തോമസുമായി പങ്കുെവച്ചു). കൃഷി അസിസ്റ്റൻറ്: രാജേഷ്, കൃഷിഭവൻ, വെളിയന്നൂർ, കോട്ടയം. വർഗീസ് കുട്ടി തോമസ്, കൃഷിഭവൻ, പെരുവന്താനം, ഇടുക്കി. സി. സന്തോഷ്, കൃഷിഭവൻ, തത്തമംഗലം, പാലക്കാട്. എം.വി. ബൈജു, കൃഷിഭവൻ, മടിക്കൈ, കാസർകോട് (മൂന്നാം സ്ഥാനം സന്തോഷുമായി പങ്കുവെച്ചു).
ക്ഷോണിപ്രിയ അവാർഡ്: ബിന്ദുമേനോൻ, ജില്ല മണ്ണ്സംരക്ഷണ ഓഫിസർ, പാലക്കാട്. ക്ഷോണി സഹായക് അവാർഡ്: ഡോ. പി.കെ. സജീഷ്, മണ്ണ്സംരക്ഷണ ഓഫിസർ, കാഞ്ഞങ്ങാട്. ക്ഷോണി സേവക് അവാർഡ്: കെ.പി. ജനാർദനൻ, ഓവർസിയർ, പെരിന്തൽമണ്ണ മണ്ണ്സംരക്ഷണ ഓഫിസ്.
ആഗസ്റ്റ് 16ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന സംസ്ഥാന കർഷകദിനാഘോഷ ചടങ്ങിൽ കർഷക അവാർഡുകൾ സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.