മൂന്ന് വർഷത്തിനിെട സംസ്ഥാന സർക്കാർ വാങ്ങിയത് 58 ആഡംബര വാഹനങ്ങൾ
text_fieldsതൃശൂർ: മന്ത്രിമാര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും പുതിയ കാറുകള്‍ വാങ്ങാന്‍ മൂന്ന് വർഷത്തിനിടയിൽ യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാറുകൾ െചലവിട്ടത് 10 കോടി രൂപയോളം. അടിയന്തരാവശ്യത്തിന് എത്താൻ വാഹനമില്ലാത്തതിെൻറ പേരിലും കാലപ്പഴക്കം കൊണ്ട് തകരാറിലായി ഏത് നിമിഷവും അപകടത്തിലാകാവുന്ന വാഹനങ്ങൾ ഉപയോഗിച്ചും സർക്കാർ വകുപ്പുകൾ ഇഴഞ്ഞു നീങ്ങുേമ്പാഴാണ് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ തുടങ്ങി വി.െഎ.പികൾക്ക് കോടികൾ െചലവിട്ട് വാഹനങ്ങൾ വാങ്ങിയത്.
മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ഭരണ പരിഷ്കാര കമീഷന് ചെയര്മാന്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍, മുന്നാക്ക ക്ഷേമ കോർപറേഷന് ചെയര്മാന് എന്നിവര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായി 25 ഇേന്നാവ ക്രിസ്റ്റ, 10 ആൾട്ടിസ് കാറുകളാണ് വാങ്ങിയത്. ടൂറിസം വകുപ്പിെൻറ കൈവശം ഉപയോഗക്ഷമമായ 23 കാറുകള്‍ ഉണ്ടെന്നിരിക്കെ സെക്രട്ടറിക്കും ഡയറക്ടർക്കും പുതിയ കാർ വാങ്ങി. ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍ ഓടിയ തെൻറ കാര്‍ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മൊത്തത്തില്‍ കാറുകള്‍ മാറ്റാന്‍ 2017ൽ സര്‍ക്കാര്‍ തീരുമാനിച്ചത്. 6.78 കോടിയാണ് ഇതിനായി ചെലവിട്ടത്.
മുൻ സർക്കാറിെൻറ അവസാനകാലത്ത് 3.05 കോടി െചലവിട്ട് വാങ്ങിയ 20 ടൊയോട്ട ഇേന്നാവയും മൂന്ന് ആൾട്ടിസുമായി 23 വാഹനങ്ങൾ മാറ്റിയാണ് 35 പുതിയ വാഹനങ്ങൾ വാങ്ങിയത്. നാല് വർഷത്തിനിടയിൽ 58 വാഹനങ്ങൾക്കായി രണ്ട് സർക്കാറുകൾ 98.36 കോടിയോളം ചെലവിട്ടുവെന്നാണ് നേർക്കാഴ്ച മനുഷ്യാവകാശ സമിതി സെക്രട്ടറി പി.ബി. സതീഷിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് വാങ്ങിയതിലെ എട്ടെണ്ണം ടൂറിസം ഗാരേജിലാണ്. ആലുവ െഗസ്റ്റ് ഹൗസിലേക്ക് ആറെണ്ണം കൊടുത്തിട്ടുണ്ട്. മറ്റ് െഗസ്റ്റ് ഹൗസുകളിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ഈ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടത്രെ.
വാഹനമില്ല; ഓടിെയത്താനാവാതെ ഭക്ഷ്യസുരക്ഷ വകുപ്പ്
തൃശൂർ: ജാഗ്രതയോടെ പ്രവർത്തിക്കേണ്ട ഭക്ഷ്യസുരക്ഷ വകുപ്പ് വാഹനമില്ലാതെ വലയുന്നു. അടിയന്തരാവശ്യത്തിന് വാഹനം വാടകക്കെടുത്താണ് പല ജില്ല ഓഫിസുകളുടെയും പ്രവർത്തനം. തൃശൂർ ഓഫിസിലാവട്ടെ 29 വർഷം പഴക്കമുള്ള എപ്പോൾ വേണമെങ്കിലും അപകടത്തിലായേക്കാവുന്ന വാഹനമാണ് പരിശോധനക്ക് പോകാനും മറ്റും ഉപയോഗിക്കുന്നത്. മറ്റ് പല ഓഫിസുകളിലും തകരാറിലുള്ള വാഹനങ്ങളാണ് പേരിെനങ്കിലുമുള്ളത്.
‘നേർക്കാഴ്ച’ മനുഷ്യാവകാശ സമിതി സെക്രട്ടറി പി.ബി. സതീഷിന് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് വകുപ്പിെൻറ നിസഹായാവസ്ഥ വ്യക്തമാവുന്നത്. വാഹനം ആവശ്യപ്പെട്ടിട്ടും സർക്കാർ പരിഗണിച്ചില്ലെന്നാണ് മറുപടിയിൽ പറയുന്നത്. ഭക്ഷ്യവിഷബാധ തടയാനും വിഷവും മായവും കലർന്ന ഭക്ഷ്യോൽപ്പന്നങ്ങൾ തടയാനും പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷ വകുപ്പ് ഗതികെട്ട് ചിലപ്പോൾ സ്വന്തം വാഹനത്തിൽ പോക്കറ്റിൽനിന്ന് ഇന്ധനെച്ചലവ് വഹിച്ച് നെട്ടോട്ടമാണ് നടത്തുന്നതത്രെ.
ആലപ്പുഴ, കൊല്ലം, മലപ്പുറം അസി.ഫുഡ് സേഫ്റ്റി കമീഷണർ ഓഫിസുകളിൽ സ്വന്തമായി വാഹനമില്ല. വയനാട് ജില്ല ഒഴികെ എല്ലാ ജില്ലകളിലും അടിയന്തര പരിശോധനക്കായി വാഹനം വാടകക്ക് എടുത്താണ് ഉപയോഗിക്കുന്നത്. 29 വർഷത്തെ പഴക്കമുള്ള വാഹനമാണ് തൃശൂർ ഫുഡ് സേഫ്ടി കമീഷണറുടെ ഓഫിസിലുള്ളത്. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ വകുപ്പിെൻറ ഏറ്റവും കാലപ്പഴക്കമുള്ള വാഹനവും ഇത് തന്നെ.
കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട്, കോട്ടയം, വയനാട്, പത്തനംതിട്ട ജില്ലകളിലും പഴഞ്ചൻ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. സ്പെഷൽ പരിശോധനകളിലൂടെ പിഴയിനത്തിൽ മാത്രം ലക്ഷങ്ങൾ സർക്കാർ ഖജനാവിലേക്ക് വരുമാനമുണ്ടാക്കുന്ന വകുപ്പിനാണ് തകരാറിലായ വാഹനം തള്ളിയും വാടകക്കെടുത്തും ഉപയോഗിക്കാനുള്ള ദുർഗതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.