സംസ്ഥാന ശിശുക്ഷേമ സമിതി എന്‍.നരേന്ദ്രസ്മാരക പ്രത്യേക പുരസ്കാരം മാധ്യമം കറസ്പോണ്ടന്‍റ് അനിരു അശോകന്
text_fieldsസംസ്ഥാന ശിശുക്ഷേമ സമിതിയുടെ എന്‍.നരേന്ദ്രസ്മാരക പ്രത്യേക പുരസ്കാരം മാധ്യമം കറസ്പോണ്ടന്‍റ് അനിരു അശോകന്. 2022ലെ സംസ്ഥാന സ്കൂള്‍ കായികമേളയോടനുബന്ധിച്ച് മാധ്യമം ദിന പത്രത്തില്‍ പ്രസിദ്ധീകരിച്ച "ഈ പച്ച മുള താങ്ങില്ല, നിയാസിന്‍റെ നൊമ്പരം", "മുഖ്യമന്ത്രി അറിയണം അജിത്തിന്‍റെ വേദന", "ഇനി പച്ച മുള വേണ്ട നിയാസിന് പോള്‍ റെഡി, എന്നീ വാര്‍ത്തകള്‍ക്കാണ് അനിരു അശോകന് പ്രത്യേക പുരസ്ക്കാരം ലഭിച്ചത്. ഈ വാര്‍ത്തകള്‍ പുറംലോകം അറിഞ്ഞ് നിയാസിന് പോളും അജിത്തിന് സര്‍ക്കാര്‍ സ്വന്തമായി വീടുവെക്കാനുള്ള പണവും അനുവദിച്ചു.
സംസ്ഥാന ശിശുക്ഷേമ സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള 2022-ലെ കുട്ടികളെ സംബന്ധിച്ച് മികച്ച പത്രവാര്‍ത്ത, വാര്‍ത്താചിത്രം, ടെലിവിഷന്‍ പരിപാടി ഇദംപ്രഥമമായി ഏര്‍പ്പെടുത്തിയ മികച്ച നവമാധ്യമ വാര്‍ത്ത, കുട്ടികള്‍ സ്വന്തമായി എഴുതി പ്രസിദ്ധീകരിച്ച സാഹിത്യ രചനകള്‍ എന്നിവയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാന ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപിയാണ് വാര്‍ത്ത സമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ലേഖകനായിരിക്കെ അന്തരിച്ച എന്‍.നരേന്ദ്രന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള കുട്ടികളെ സംബന്ധിച്ച മികച്ച പത്രവാര്‍ത്തയ്ക്കുള്ള അവാര്‍ഡ്ദേ ശാഭിമാനി തിരുവനന്തപുരം ബ്യൂറോ, ചീഫ് സബ് എഡിറ്റര്‍ റഷീദ് ആനപ്പുറത്തിനു ലഭിച്ചു. മലപ്പുറം ബ്യൂറോ ചീഫ് ആയിരിക്കെ 2022 ജൂലൈ 15 മുതല്‍ 19 വരെ ദേശാഭിമാനി ദിന പത്രത്തില്‍ കൂടി പ്രസിദ്ധീകരിച്ചു വന്ന ഹൃദയവാനിലെ പുഞ്ചിരി പൂക്കള്‍ എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. സമൂഹത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന ഭിന്നശേഷി കുട്ടികളുടെ ജീവിത ഉയര്‍ച്ച അടയാളപ്പെടുത്തുന്നതാണ് പരമ്പര.
പ്രത്യേക പുരസ്ക്കാരങ്ങള്‍
എം.വി.വസന്ത് (ദീപിക) അനിരു അശോക് (മാധ്യമം) ഈ വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ദീപിക ദിനപത്രം പാലക്കാട് ബ്യൂറോചീഫ് എം.വി. വസന്തിനും മാധ്യമം ദിന പത്രം തിരുവനന്തപുരം ബ്യൂറോയിലെ സബ് എഡിറ്റര്‍ അനിരു അശോകനും പങ്കിട്ടു.
2022 ജനുവരി 25, മാര്‍ച്ച 15 എന്നീ തീയതികളില്‍ ദീപിക ദിനപത്രത്തില്‍കൂടി വോട്ടിന്‍റെ വിലയറിയാം - അട്ടപ്പാടിയിലെ കുട്ടികള്‍ക്ക് 49 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ വീണ്ടും പഠനത്തിലേക്ക് چ എന്ന തലകെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ക്കാണ് എം.വി വസന്തിന് പ്രത്യേക പുരസ്ക്കാരം. സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ തിലകക്കുറിയായി അട്ടപ്പാടി മാറിയത് പുറം ലോകത്തേക്ക് എത്തിച്ചിരിക്കുകയാണ് വസന്ത്.
2022 നാല്, ആറ്, ഏഴ് എന്നീ തീയതികളില്‍ മാധ്യമം ദിന പത്രത്തില്‍ കൂടി പ്രസിദ്ധീകരിച്ചു വന്ന ഈ പച്ച മുള താങ്ങില്ല, നിയാസിന്‍റെ നൊമ്പരം മുഖ്യമന്ത്രി അറിയണം അജിത്തിന്‍റെ വേദന ഇനി പച്ച മുള വേണ്ട നിയാസിന് പോള്‍ വാങ്ങാന്‍ കാശ് റെഡി എന്നീ വാര്‍ത്തകള്‍ക്കാണ് അനിരു അശോകിന് പ്രത്യേക പുരസ്ക്കാരം ലഭിച്ചത്. ഈ വാര്‍ത്തകള്‍ പുറംലോകം അറിഞ്ഞ് നിയാസിന് څപോളുംچ അജിത്തിന് സര്‍ക്കാര്‍ സ്വന്തമായി വീടും വച്ച് നല്‍കി.
വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡ്, മികച്ച വാര്‍ത്താചിത്രം കെ.ബി.സിബു (മലയാള മനോരമ) മലയാള മനോരമ ഫോട്ടോഗ്രാഫറായിരിക്കെ അകാലത്തില്‍ പൊലിഞ്ഞ വിക്ടര്‍ ജോര്‍ജിന്‍റെ പേരില്‍ മികച്ച വാര്‍ത്താ ചിത്രത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് ഇത്തവണ മലയാള മനോരമ പാലക്കാട്, ബ്യൂറോ ഫോട്ടോ അസിസ്റ്റന്‍റ് കെ.ബി.സിബുവിന് ലഭിച്ചു. യാത്രാമൊഴി കുഞ്ഞു സല്യൂട്ട് വലിയ ധീരതയ്ക്ക് എന്ന തലക്കെട്ടില്‍ സിക്കിമില്‍ ട്രക്ക് മലയടിവാരത്തിലേക്ക് വീണു മരിച്ച സൈനികന്‍ പാലക്കാട് മാത്തൂര്‍ സ്വദേശി വൈശാഖിന്‍റെ സംസ്ക്കാര ചടങ്ങിനിടെ അമ്മയോടൊപ്പം സല്യൂട്ട് നല്‍കുന്ന ഒരു വയസുകാരന്‍ മകന്‍ തന്‍വികിന്‍റെ മനസ് പിളര്‍ത്തുന്ന വൈകാരിക ഭാവത്തിന്‍റെ നൊമ്പര കാഴ്ച ക്യാമറയില്‍ പകര്‍ത്തിയതിനാണ് സിബു ഭുവനചന്ദ്രന് അവാര്‍ഡ്. 2022 ഡിസംബര്‍ 27-നാണ് മനോരമ ദിനപത്രത്തില്‍ അച്ചടിച്ചു വന്നത്.
പ്രത്യേക പുരസ്ക്കാരം ആര്യ.പി, മാതൃഭൂമി ന്യൂസ് ഈ വിഭാഗത്തില്‍ പ്രത്യേക പുരസ്ക്കാരം മാതൃഭൂമി ന്യൂസ്, തിരുവനന്തപുരം സീനിയര്‍ സബ് എഡിറ്റര്‍ ആര്യ.പി നിര്‍മ്മിച്ച് 2022 ആഗസ്റ്റ് 7-ന് പ്രക്ഷേപണം ചെയ്ത പാഠം ഒന്ന് ലിംഗ സമത്വംچ എന്ന പരിപാടിയ്ക്ക് ലഭിച്ചു. സമഗ്രമായ ലൈംഗിക വിദ്യാഭ്യാസ പ്രക്രിയ കുട്ടികള്‍ക്ക് വേണ്ടതിനെ സംബന്ധിച്ച് ചൂണ്ടി കാണിക്കുന്ന ഈ ടി.വി പരിപാടി സ്ക്കൂളുകളില്‍ പാഠ്യ പദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം സര്‍ക്കാര്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നതിനെ സംബന്ധിച്ചും വിശദമായി ചര്‍ച്ച ചെയ്യുന്നു.
കെ.എം. ബഷീര്‍ സ്മാരക നവമാധ്യമ അവാര്‍ഡ്അഞ്ജന ശശി, മാതൃഭൂമി ന്യൂസ്അകാലത്തില്‍ മരണപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്‍റെ പേരില്‍ സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രഥമ നവമാധ്യമ പുരസ്ക്കാരം മാതൃഭൂമി കോഴിക്കോട്പിരിയോഡിക്കല്‍സ് ഡിവിഷനിലെ അഞ്ജന ശശിക്ക് ലഭിച്ചു. വിഷാദം, പ്രണയ നൈരാശ്യം, പഠന പരാജയം, ഡിജിറ്റല്‍ ആസക്തി തുടങ്ങി കുട്ടികളെ മരണത്തിലേക്ക് നയിക്കുന്ന കാരണങ്ങളും പ്രതിവിധിയും കാണുന്നതാണ് മൂന്ന് ഭാഗങ്ങളുള്ള അന്വേഷണ പരമ്പര.2022 ആഗസ്റ്റ് ഒന്ന് മുതല്‍ മൂന്ന് വരെയാണ് മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷനില്‍ ഈ പരമ്പര പ്രസിദ്ധീകരിച്ചു വന്നത്.
ഒ.എന്‍.വി സ്മാരക സാഹിത്യരചന അവാര്‍ഡ്സിനാക്ഷ, കാസറഗോഡ്അഞ്ച് വയസു മുതല്‍ പതിനാറ് വയസു വരെയുള്ള കുട്ടികള്‍ സ്വന്തമായി എഴുതി പ്രസിദ്ധീകരിച്ച മലയാളം സാഹിത്യ രചനകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 2022-ലെ ഒ.എന്‍.വി സ്മാരക അവാര്‍ഡ് കാസറഗോഡ് നായമ്മാര്‍മ്മൂല ടി.ഐ.എച്ച്.എസ്.എസിലെ പതിനൊന്നാം തരം വിദ്യാര്‍ത്ഥിനി സിനാക്ഷയുടെ ചെമ്പനീര്‍ പൂക്കള്‍ എന്ന നോവലിന് ലഭിച്ചു. എട്ടാം ക്ലാസില്‍ സിനാക്ഷ പഠിക്കുമ്പോഴാണ് ഈ പുസ്തകം എഴുതിയത്.
വ്യത്യസ്ത മേഖലകളില്‍ അസാധാരണ മികവ് തെളിയിക്കുന്ന കുട്ടികള്‍ക്ക്സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 2020-ലെ ഉജ്ജ്വല ബാല്യം പുരസ്ക്കാരം ലഭിച്ചിട്ടുള്ള സിനാക്ഷയ്ക്ക് ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് സൊസൈറ്റി 54 അംഗ രാജ്യങ്ങളിലെ കുട്ടികള്‍ക്കായി നടത്തിയ 2021-ലെ സാഹിത്യ മത്സരത്തില്‍ ഇംഗ്ലീഷ് കവിതയ്ക്ക്സുവര്‍ണ പുരസ്ക്കാരം, എന്‍.എന്‍. കക്കാട് സാഹിത്യ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടു
ണ്ട്. ദി മിനിസ്റ്റിരിയല്‍ ഫോറസ്റ്റ് ,സോംഗ് ഓഫ് റിവര്‍ (ഇംഗ്ലീഷ്) പൂവണിയുന്ന ഇലച്ചാര്‍ത്തുകള്‍, കടലിന്‍റെ രഹസ്യം എന്നിവയും സിനാക്ഷയുടെരചനകളാണ്.അവാര്‍ഡ് ലഭിച്ച നോവലിന്‍റെ കവര്‍ ചിത്രീകരണവും സിനാക്ഷയുടെതാണ്.കാസറഗോഡ് മായിപ്പാടിയില്‍ ശ്രീകുമാര്‍, സ്മിത ദമ്പതികളുടെ മകളാണ് സിനാക്ഷ.
പ്രത്യേക പുരസ്ക്കാരങ്ങള്‍ ഭദ്ര (തൃശ്ശൂര്‍) സ്നേഹ (തിരുവനന്തപുരം) ഈ വിഭാഗത്തില്‍ സ്പെഷ്യല്‍ ജൂറി പുരസ്ക്കാരം തൃശ്ശൂര്‍ വരയിടം ഗവ. യു.പി.എസിലെ 3-ാം തരം വിദ്യാര്‍ത്ഥിനി ഭദ്ര.എസിന്‍റെ കുഞ്ഞുമേഘം എന്ന 15 കുട്ടി കഥകളുടെ സമാഹാരത്തിനും തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനി സ്നേഹ .എസിന്‍റെ മലബാര്‍ എക്സപ്രസ് എന്ന യാത്ര വിവരണവും പങ്കിട്ടു.തൃശ്ശൂര്‍ അവണൂര്‍ മുല്ലയ്ക്കല്‍ ഹൗസില്‍ കൃഷി ഓഫീസര്‍ സുമേഷ്.എസിന്‍റെയും അഭിഭാഷക ശുഭ.വി.ആറിന്‍റെയും മകളാണ് ഭദ്ര. രണ്ടര വയസു മുതല്‍ ശാസ്ത്രീയ നൃത്തവും, സംഗീതവും, കഥകളിയും അഭ്യസിക്കുന്ന എട്ട് വയസുകാരി ഭദ്രയ്ക്ക് വായന ദിനചര്യയുടെ ഭാഗമാണ്.
2018-ലെ സംസ്ഥാനതല ശിശുദിനാഘോഷത്തില്‍ കുട്ടികളുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട സ്നേഹയ്ക്ക് ചിത്രരചന, കവിത, പ്രസംഗം എന്നിവയില്‍ ദേശീയതലം വരെ നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ട്രെയിനില്‍ നല്ല ഒരു സഞ്ചാരത്തിന്‍റെ ഹൃദ്യത പകരുന്ന മലബാര്‍എക്സ്പ്രസ് ശരിക്കും പുതിയ തലമുറയ്ക്ക് വേറിട്ട വായനാനുഭവം പ്രധാനം ചെയ്യുന്നു.തിരുവനന്തപുരം പേയാട്, പള്ളിമുക്കില്‍ ചിറയിന്‍ റോഡ് څഹരിശ്രീയില്‍چ ഐ.എസ്.ഹരികുമാറിന്‍റെയും പി.ശ്രീലേഖ തമ്പിയുടെയും ഏക മകളാണ് സ്നേഹ. ഡോ.ജോര്‍ജ് ഓണക്കൂര്‍, ഡോ.പി.കെ.രാജശേഖരന്‍, സജീവ് പാഴൂര്‍, ബി.ജയചന്ദ്രന്‍, എസ്.ഗോപകുമാര്‍ എന്നിവരാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്ത ജൂറി അംഗങ്ങള്‍.
പുരസ്ക്കാരങ്ങള്‍ ഡിസംബര്‍ 28 വെള്ളിയാഴ്ച രാവിലെ പതിനൊന്ന്മണിക്ക് ശിശുക്ഷേമ സമിതി അങ്കണത്തില്‍ വച്ച് നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ വിതരണം ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി അറിയിച്ചു. ചടങ്ങില്‍ ഇത്തവണ തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിച്ച സംസ്ഥാനതല ശിശുദിനാഘോഷ പരിപാടികളുടെ മികച്ച റിപ്പോര്‍ട്ടിംഗിനും സമഗ്ര കവറേജിനുമുള്ള മാധ്യമ പുരസ്ക്കാരങ്ങളും സ്പീക്കര്‍ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.