തെരഞ്ഞെടുപ്പ് കമീഷണർക്ക് വോട്ടില്ല; കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്ന് ടിക്കാറാം മീണ
text_fieldsതിരുവനന്തപുരം: കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. വോട്ടര്‍ പട്ടികയില്‍ അദ്ദേഹത്തിന്‍റെ പേരില്ലാത്തതാണ് കാരണം. തിങ്കളാഴ്ച തന്‍റെ വോട്ട് ഏത് സ്‌കൂളിലാണെന്ന് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടപ്പോൽ മാത്രമാണ് തദ്ദേശതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിൽ തന്‍റെ പേരില്ലെന്ന്് തിരിച്ചറിഞ്ഞത്.
ടിക്കാറാം മീണ താമസിക്കുന്നത് പൂജപ്പുര – ജഗതി വാര്‍ഡുകള്‍ക്കിടയിലാണ്. കഴിഞ്ഞ തവണ അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത് പൂജപ്പുര വാര്‍ഡിലാണ്. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന് അറിഞ്ഞത്. ടിക്കാറാം മീണ വിവരം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സമയം വൈകിയതിനാല്‍ ഇനി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചത്.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കണം, പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കണമെന്നെല്ലാം ജനങ്ങളോട് ആവര്‍ത്തിക്കുന്ന ടിക്കാറാം മീണയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ലാത്തത് അമ്പരപ്പിന് ഇടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.