സംസ്ഥാന എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ 71742 പേരിൽ 56599 പേർ യോഗ്യത നേടി. ഇതിൽ 29545 പെൺകുട്ടികളും 27054 ആൺകുട്ടികളും ഉൾപ്പെടും. 53236 പേരാണ് റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. ഇതിൽ 27733 പെൺകുട്ടികളും 25503 ആൺകുട്ടികളും ഉൾപ്പെടും.
എച്ച്.എസ്.ഇ കേരള വിഭാഗത്തിൽ പരീക്ഷയെഴുതിയ 37124 പേരിൽ 2280 പേർ ആദ്യ 5000 റാങ്ക ലിസ്റ്റിൽ ഉൾപ്പെട്ടു. എ.ഐ.എസ്.എസ്.സി.ഇ (സി.ബി.എസ്.സി) വിഭാഗത്തിൽ 14468 പേരിൽ 2477 പേരും , ഐ.എസ്.സി.ഇ (സി.ഐ.എസ്.സി.ഇ) വിഭാഗം 1206 പേരിൽ 241 പേരും, മറ്റ് വിഭാഗത്തിൽ 438 പേരിൽ 29 പേരും ആദ്യ 5000 ലിസ്റ്റിൽ ഇടം പിടിച്ചു.
ഫാർമസി വിഭാഗത്തിൽ പരീക്ഷയെഴുതിയ 54837 പേരിൽ 47081 പേർ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചു. പെൺകുട്ടികളിൽ 3 പേരും ആൺകുട്ടികളിൽ ഏഴു പേരും ആദ്യ പത്ത് റാങ്കിൽ ഇടം പിടിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ ഒാൺലൈനായിാണ് ഫലപ്രഖ്യാപനം നടത്തിയത്. www.cee.kerala.gov.in വെബ്സൈറ്റ് വഴി ഫലമറിയാം.
പ്രവേശനപരീക്ഷയിലെ സ്കോർ കഴിഞ്ഞ ഒമ്പതിന് പ്രസിദ്ധീകരിച്ചിരുന്നു.പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്ക് ലഭിച്ച മാർക്കും പ്രവേശനപരീക്ഷയിലെ മാർക്കും തുല്യമായി പരിഗണിച്ചുള്ള നോർമലൈസേഷൻ പ്രക്രിയയിലൂടെയാണ് റാങ്ക് പട്ടിക തയാറാക്കിയത്. ബി.ആർക് പ്രവേശനത്തിനുള്ള ആർക്കിടെക്ചർ റാങ്ക് പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.
'നാറ്റ' പരീക്ഷ ഫലം വൈകിയതോടെയാണ് ബി.ആർക് റാങ്ക് പട്ടിക തയാറാക്കുന്നതും വൈകിയത്. ആർക്കിടെക്ചർ റാങ്ക് പട്ടിക തയാറാക്കുന്നതിെൻറ മുന്നോടിയായ യോഗ്യത പരീക്ഷ (പ്ലസ് ടു/ തത്തുല്യം)യുടെ മാർക്കും 'നാറ്റ' സ്കോറും സമർപ്പിക്കാനുള്ള സമയം ഇൗ മാസം 26 വരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.