Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2023 11:42 AM GMT Updated On
date_range 18 Jun 2023 11:42 AM GMTസംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും- മന്ത്രി ആർ. ബിന്ദു
text_fieldsbookmark_border
തിരുവനന്തപുരം: 2023 സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നാളെ വൈകിട്ട് മൂന്നു മണിക്ക് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുക.
2023-24 അധ്യയന വർഷത്തെ സംസ്ഥാന എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 17 നാണ് നടന്നത്. മൂല്യനിർണ്ണയത്തിന് ശേഷം പ്രവേശനപരീക്ഷയുടെ സ്കോർ മെയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചുകൊണ്ടുള്ള എഞ്ചിനീയിറിംഗ് റാങ്ക് ലിസ്റ്റാണ് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തുന്നതെന്നും മന്ത്രി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story