സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം 19ന്; ‘നൻപകൽ നേരത്ത്’, ‘ന്നാ താൻ കേസ് കൊട്’ അവസാന റൗണ്ടിൽ?
text_fieldsതിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ബുധനാഴ്ച പ്രഖ്യാപിക്കും. ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് 154 ചിത്രങ്ങളിൽനിന്ന് പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആദ്യം പ്രാഥമിക ജൂറി കണ്ട് വിലയിരുത്തി രണ്ടാം റൗണ്ടിലേക്ക്
തെരഞ്ഞെടുക്കപ്പെട്ട 42 ചിത്രങ്ങളില്‍നിന്നാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലാണ് മത്സരമെന്നാണ് വിവരം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്ക’ത്തിലെ കരുത്തുറ്റ പ്രകടനമാണ് വീണ്ടും സംസ്ഥാന അവാർഡിന്‍റെ പടിവാതിലിൽ മമ്മൂട്ടിയെ എത്തിച്ചിരിക്കുന്നത്. ‘ന്നാ താൻ കേസ് കൊട്’, ‘പട’, ‘അറിയിപ്പ്’ എന്നീ ചിത്രങ്ങൾ കുഞ്ചാക്കോ ബോബന്‍റെതായി ഉണ്ടെങ്കിലും ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ പ്രകടനമാണ് അന്തിമ ജൂറിയെ ആകർഷിച്ചിരിക്കുന്നത്.
മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച നടി തുടങ്ങിയ വിഭാഗങ്ങളിലും ചർച്ചകൾ പുരോഗമിക്കുകയാണ്. രാവിലെ 11ന് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്തസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.