സംസ്ഥാനത്തെ മത്സ്യബന്ധന ബോട്ടുകള്‍ നാളെമുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
text_fieldsകൊല്ലം: സംസ്ഥാനത്തെ 3800 മത്സ്യബന്ധന ബോട്ടുകള്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഇന്ധനവില കുറച്ചുകൊണ്ട് മത്സ്യബന്ധന മേഖലയെ സംരക്ഷിക്കുക, 58 ഇനം മത്സ്യങ്ങളുടെ മിനിമം ലീഗല്‍ സെസ് നടപ്പാക്കുന്നതില്‍ കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ (സി.എം.എഫ്.ആര്.ഐ) നിര്‍ദേശങ്ങള്‍ പാലിക്കുക തുടങ്ങിയ അവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് ഓള്‍കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോ. സംസ്ഥാന പ്രസിഡൻറ് പീറ്റര്‍ മത്യാസ്, ജനറല്‍ െസക്രട്ടറി ജോസഫ് സേവ്യര്‍ കളപ്പുരക്കല്‍, ഭാരവാഹികളായ ചാര്‍ളി ജോസഫ്, നെയ്തില്‍ വിന്‍സൻറ്, അല്‍ഫോണ്‍സ് ഫിലിപ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ഒരുവര്‍ഷക്കാലമായി ചെറുമീന്‍ പിടിക്കുന്നെന്ന പേരില്‍ ബോട്ടുകള്‍ക്ക് ഭീമമായ പിഴയാണ് ഈടാക്കുന്നത്. ഇക്കാര്യത്തില്‍ പഠനം നടത്തിയ സി.എം.എഫ്.ആര്.ഐ ശിപാര്‍ശ ചെയ്തത് പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തില്‍ 50 ശതമാനത്തില്‍ കൂടുതല്‍ ചെറിയ മത്സ്യങ്ങള്‍ ഉെണ്ടങ്കില്‍ മാത്രമേ പിഴയോ നടപടികളോ പാലിക്കാവൂ എന്നായിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇതു നിയമമാക്കിയപ്പോള്‍ ചെറുമീനിെൻറ സാന്നിധ്യമെന്നാക്കിയത് മത്സ്യത്തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി മാറി. ഇക്കാര്യത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് നേതാക്കള്‍ പറഞ്ഞു. കേരള മറൈന്‍ ഫിഷിങ് റെഗുലേഷന് ആക്ട് ഭേദഗതി കാലഘട്ടത്തിന് അനുസരിച്ചല്ല നടപ്പാക്കിയിരിക്കുന്നത്.
പ്രാദേശിക-ജില്ലതല കൗണ്‍സിലുകള്‍ക്ക് രൂപംനല്‍കുമെന്ന നിര്‍ദേശം കാലഹരണപ്പെട്ടതാണ്. ഈവര്‍ഷം യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങള്‍ക്ക് മൂന്നുമുതൽ ഏഴുകോടിവരെ മത്സ്യം ലഭിച്ചിട്ടുണ്ട്. ചാള, അയല തുടങ്ങിയ മത്സ്യത്തിെൻറ പകുതിയിലധികവും മംഗലാപുരത്തെ ഫിഷ് മില്‍ ഫാക്ടറിയിലേക്കാണ് കൊണ്ടുപോകുന്നത്. മത്സ്യം പൊടിക്കുന്നതിനായി ചെറുമത്സ്യം പിടിക്കുന്നവര്‍ക്ക് പിഴയിടാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.