ഇ.എം.സി.സിയുമായി സംസ്ഥാന സർക്കാർ ധാരണപത്രത്തിൽ ഒപ്പുവെച്ചത് ആഴക്കടൽ മത്സ്യബന്ധനത്തിന് തന്നെ
text_fieldsതിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനായാണ് ഇ.എം.സി.സിയുമായി സംസ്ഥാന സർക്കാർ ധാരണപത്രത്തിൽ ഒപ്പുവെച്ചതെന്ന് തെളിയിക്കുന്ന രേഖ പുറത്ത്.
കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ അധികൃതർ വിവരാവകാശ രേഖക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം സമ്മതിക്കുന്നത്.
ഫിഷറീസ് മന്ത്രിയും സർക്കാറും ഇക്കാര്യം ആവർത്തിച്ച് തള്ളുേമ്പാഴാണ് ഇ.എം.സി.സി എന്ന സ്വകാര്യ കമ്പനി ആഴക്കടൽ മത്സ്യബന്ധനമാണ് ലക്ഷ്യമിട്ടതെന്നും അതിന് അനുമതി നൽകാനുള്ള നീക്കമായിരുന്നു അരങ്ങേറിയതെന്നും വ്യക്തമാകുന്നത്.
കെ.എസ്.െഎ.എൻ.സിയും ഇ.എം.സി.സി ഇൻറർനാഷനൽ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ, കരാർ ഒപ്പുവെച്ചിട്ടില്ലെന്ന് രേഖയിൽ പറയുന്നു.
ഇ.എം.സി.സി ഇൻറർനാഷനൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ്. കെ.എസ്.െഎ.ഡി.സി മുഖാന്തരം കേരള സർക്കാറും ഇ.എം.സി.സിയും ആഴക്കടൽ മത്സ്യബന്ധനത്തിനായി എം.ഒ.യു ഒപ്പിട്ടതിെൻറ അടിസ്ഥാനത്തിലാണ് കെ.എസ്.െഎ.എൻ.സി എം.ഒ.യു ഒപ്പിട്ടത്. ധാരണപത്രം സർക്കാറിെൻറ നിർദേശത്തെതുടർന്ന് ഫെബ്രുവരി 22ന് റദ്ദാക്കി.
ധാരണപത്രത്തിൽ ട്രോളറുകൾ വാങ്ങുന്നതിന് വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഇ.എം.സി.സിക്ക് വേണ്ടി നിർമിക്കുന്ന ട്രോളറുകൾക്ക് സാേങ്കതിക സഹായം നൽകുന്നതിനാണ് ധാരണപത്രം.
ഇതുപ്രകാരം 400 ട്രോളറുകൾ നിർമിക്കാനായിരുന്നു ഉദ്ദേശ്യം. വില, കാലാവധി സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ ധാരണപത്രത്തിലില്ല. വിശദ വർക്ക് ഒാർഡറിലാണ് ഇൗ വിവരങ്ങൾ ഉണ്ടാകുകയെന്നും വ്യക്തമാക്കുന്നു. തീരദേശ നേതൃവേദി പ്രസിഡൻറ് വേളി വർഗീസ് നൽകിയ അപേക്ഷയിലാണ് മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.