വൈദ്യുതി ഉപയോഗം കുറക്കാനുള്ള ആഹ്വാനവുമായി സംസ്ഥാന സര്‍ക്കാര്‍
text_fieldsതിരുവനന്തപുരം: വൈദ്യുതി ഉപയോഗം കുറക്കാനുള്ള ആഹ്വാനവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നു തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ പരമാവധി ഡിമാന്റ് 5344 മെഗാവാട്ടായിരുന്നു. രാത്രി പത്ത് നാല്‍പ്പത്തിരണ്ടിനാണ് വൈദ്യുതി ആവശ്യകത 5344 മെഗാവാട്ടായത്. തിങ്കളാഴ്ചത്തെ വൈദ്യുതി ഉപഭോഗം 10.485 കോടി യൂനിറ്റായിരുന്നു.
ഉപഭോക്താക്കള്‍ വൈദ്യുതി സൂക്ഷിച്ചു ഉപയോഗിച്ചതുകൊണ്ടാകണം, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ഇനി വരും ദിവസങ്ങളിലും ഉപഭോക്താക്കളുടെ സഹകരണം കൊണ്ട് നമുക്ക് വൈദ്യുതി വിതരണം കാര്യക്ഷമമായി നടത്താന്‍ സാധിക്കും. വൈദ്യുതി ഉപയോഗം കുറക്കാനുള്ള ആഹ്വാനവുമായി കേരള സര്‍ക്കാര്‍ പരിപത്രം പുറപ്പെടുവിച്ചു.
കഠിനമായ ചൂടിനെത്തുടര്‍ന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോഡുകളെല്ലാം ഭേദിച്ച് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാര്യക്ഷമമായും കരുതലോടെയും വൈദ്യുതി ഉപയോഗിക്കണമെന്ന് കേരള സര്‍ക്കാര്‍ പരിപത്രത്തിലൂടെ ആഹ്വാനം ചെയ്തു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും പൊതുജനങ്ങളും ഊർജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജാഗരൂകരാകണമെന്നും സര്‍ക്കാര്‍ ഓർമിപ്പിച്ചു.
കെ.എസ്.ഇ.ബിയും എനര്‍ജി മാനേജ്‍മെന്‍റ് സെന്‍ററും, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും നല്‍കുന്ന ഊര്‍ജ്ജ സംരക്ഷണ ബോധവത്കരണ പരിപാടികളുമായി സഹകരിക്കണമെന്ന് സംസ്ഥാന ഗവണ്‍മെന്‍റ് നിര്‍ദേശിച്ചിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.