സംസ്ഥാന സര്‍ക്കാറിെൻറ കോവിഡ് പ്രതിരോധം പ്രഹസനം –പി.സി. വിഷ്ണുനാഥ്
text_fieldsചെങ്ങന്നൂർ: സംസ്ഥാന സര്‍ക്കാറിെൻറ കോവിഡ് പ്രതിരോധം പ്രഹസനവും ആത്മാര്ഥതയില്ലാത്തതുമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് പി.സി. വിഷ്ണുനാഥ്.
രാഷ്ട്രീയ പാര്‍ട്ടിയുടെയോ മുന്നണിയുടെയോ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ ആരും നിര്‍ബന്ധിച്ച് വരുന്നവരല്ല. എന്നാല്‍, മന്ത്രിമാര്‍ നടത്തുന്ന പരാതി പരിഹാര അദാലത്തിലേക്ക് വരുന്നവരുടെ കാര്യം അങ്ങനെയല്ല. കര്‍ശന കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ആരോഗ്യമന്ത്രിതന്നെ പങ്കെടുക്കുന്ന അദാലത്തില്‍ സമൂഹ അകലമോ നിയന്ത്രണങ്ങളോ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് ചെങ്ങന്നൂര്‍ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി. ജോണ്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു മുഖ്യപ്രഭാഷണം നടത്തി. എ.ഐ.സി.സി അഗം കെ.എന്‍. വിശ്വനാഥന്, കെ.പി.സി.സി സെക്രട്ടറി ജ്യോതി വിജയകുമാര്‍, നഗരസഭ അധ്യക്ഷ മറിയാമ്മ ജോണ്‍ ഫിലിപ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്മാന് ജൂണി കുതിരവട്ടം, കണ്‍വീനര്‍ ഡി. നാഗേഷ് കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ തോമസ് ചാക്കോ, ബിപിന്‍ മാമ്മന്‍, ഹരി പാണ്ടനാട്, കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ഡോ. ഷിബു ഉമ്മന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരായ ജോര്‍ജ് തോമസ്, രാധേഷ് കണ്ണന്നൂര്‍, ബിജു മാത്യുഗ്രാമം, എന്‍. ആനന്ദന്, തോമസ് ഫിലിപ്, മിഥുന് കുമാര്‍ മയൂരം, കെ. ഷിബുരാജന്‍, തമ്പി കൗണ്ടിയില്‍ എന്നിവര്‍ സംസാരിച്ചു.
യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാനായി ജൂണി കുതിരവട്ടവും കണ്‍വീനറായി ഡി. നാഗേഷ് കുമാറും ചുമതലയേറ്റു. ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ പരിപാടിയുടെ സ്വാഗതസംഘ രൂപവത്കരണ യോഗം ഞായറാഴ്ച വൈകീട്ട് മൂന്നിന് ചെങ്ങന്നൂര്‍ ലയണ്‍സ് ക്ലബ് ഹാളില്‍ നടത്താന്‍ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.