സാമ്പത്തിക പ്രതിസന്ധി: അഞ്ച് മാസം കൊണ്ട് സർക്കാർ ജീവനക്കാരുടെ 30 ദിവസത്തെ ശമ്പളം പിടിക്കും
text_fieldsതിരുവനന്തപുരം: കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ ജീവനക്കാരുടെയും അ ധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം അഞ്ച് മാസംകൊണ്ട് പിടിക്കാൻ മന്ത്രിസഭാ േയാഗം തീ രുമാനിച്ചു. മാസം ആറു ദിവസത്തെ ശമ്പളം വീതമാണ് പിടിക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പ െടുേമ്പാൾ പിടിക്കുന്ന തുക മടക്കി നൽകുന്നത് പരിഗണിക്കും.
താൽക്കാലിക ജീവനക്കാരെയും കുറഞ്ഞ ശമ്പളക്കാരെയും ഇതിൽനിന്ന് ഒഴിവാക്കി. മാസം 20,000 രൂപയിൽ താഴെ വരുമാനമുള്ളവർക്ക് ഇഷ്ടമുള്ള തുക നൽകിയാൽ മതി. ഒരു മാസ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ജീവനക്കാരെ ഒഴിവാക്കും.
ജീവനക്കാരിൽ ഒരു വിഭാഗം എതിർക്കുന്ന സാലറി ചലഞ്ചിന് പകരം ഉയർന്ന നിർദേശങ്ങളിൽ ഒന്നാണ് ശമ്പളം പിടിക്കൽ. പൊതുേമഖല-സ്വയംഭരണ സ്ഥാപനങ്ങൾ- അർധ സർക്കാർ-സർവകലാശാല ജീവനക്കാർ, ഗ്രാൻറ് ഇൻ എയിഡ് സ്ഥാപന ജീവനക്കാർ എന്നിവരുടെ ശമ്പളവും ഇതേ മാതൃകയിൽ പിടിക്കും. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളത്തിൽ 30 ശതമാനം വീതം ഒരു വർഷത്തേക്ക് കുറവ് വരുത്താനും തീരുമാനിച്ചു. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ഹോണറേറിയത്തിൽ മാസം 30 ശതമാനം കുറവ് വരുത്തും. ഇതും ഒരു വർഷത്തേക്കായിരിക്കും. സർക്കാർ ബോർഡ്-കോർപറേഷൻ ചെയർമാൻമാർക്കും അംഗങ്ങൾക്കും ഇത് ബാധകമായിരിക്കും.
പ്രളയകാലത്തിന് സമാനമായാണ് ആദ്യം സാലറി ചലഞ്ച് ആലോചിച്ചതെങ്കിലും പ്രതിപക്ഷ സംഘടനകളുടെ എതിർപ്പിനെതുടർന്ന് ബദൽ മാർഗം പരിഗണിക്കുകയായിരുന്നു. പെൻഷൻകാരെ സാലറി ചലഞ്ചിൽ ഉൾപ്പെടുത്തിയിട്ടില്ല. അവശ്യസേവന രംഗത്തുള്ളവരെ ഒഴിവാക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. സാലറി ചലഞ്ച് വഴി 2300 കോടിയിലേറെ രൂപ അഞ്ച് മാസം കൊണ്ട് സർക്കാരിന് ലഭിക്കും. കഴിഞ്ഞ സാലറി ചലഞ്ചിൽ 1500 കോടിയാണ് കിട്ടിയത്.
സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ, പ്രതിപക്ഷ സംഘടനകൾ പിന്നീട് എതിർപ്പ് ഉയർത്തിയതോടെ കോടതി നടപടി ഉണ്ടാകാനുള്ള സാധ്യത സർക്കാർ പരിശോധിച്ചു. ഇൗ സാഹചര്യത്തിലാണ് ബദൽ നടപടികളിലേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.