Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ഭക്തജനങ്ങളുടെ...

സർക്കാർ ഭക്തജനങ്ങളുടെ താൽപര്യം സംരക്ഷിക്കണം - കുമ്മനം രാജശേഖരൻ

text_fields
bookmark_border
Kummanam rajasekharan
cancel

കൊച്ചി: ശബരിമല സ്​ത്രീപ്രവേശന വിധിയിൽ സംസ്ഥാന സർക്കാർ ഭക്തജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ തയാറാകണമെന്ന്​ ബി.ജെ.പി നേതാവ്​ കുമ്മനം രാജശേഖരൻ. ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്നും ശബരിമലയിലെ സമാധാന അന്തരീക്ഷം തകർ ക്കാൻ പൊലീസും സർക്കാറും കൂട്ടു നിൽക്കരുതെന്നും കുമ്മനം പറഞ്ഞു.

വിശ്വാസമുണ്ടെങ്കിൽ മാത്രമേ ക്ഷേത്രങ്ങൾക്ക്​ നിലനിൽക്കാൻ കഴിയൂ. ആചാരങ്ങൾ അനുഷ്​ഠിച്ചെങ്കിൽ മാത്രമേ ക്ഷേത്രങ്ങളുടെ നിലനിൽപ്പ്​ പൂർണമാവുകയുള്ളൂ. വിശ്വാസവും ആചാരവും സംരക്ഷിച്ച്​ സമാധാനപരമായ തീർത്ഥാടനം നടത്തുന്നതിന്​ ഭക്തജനങ്ങളുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ച്​ ദേവസ്വം ബോർഡും സർക്കാറും ശക്തമായ നടപടിയെടുക്കണം.

കഴിഞ്ഞ വർഷം ആചാരം ലംഘിക്കുന്നവർക്കാണ്​ സർക്കാർ കൂട്ടുനിന്നത്​. അതിനാൽ ശബരിമലയുടെ ആചാര സംരക്ഷണത്തിനായി ഭക്തർക്ക്​ പ്രതിഷേധിക്കേണ്ടി വന്നു. എന്നാൽ നിലവിൽ ആചാരസംരക്ഷണം ഉറപ്പുവരുത്തുമെന്ന്​ സർക്കാർ അറിയിച്ചിട്ടുണ്ട്​. അത്​ പാലിക്കാൻ സർക്കാർ തയാറാകണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kummanam rajasekharanprotestsabarimala women entryindia newsSabarimala Newssupreme court
News Summary - State Govt. should consider Devotees concern - Kummanam Rajasekharan - Kerala news
Next Story