ചൂതാട്ട ഗെയിമുകൾക്ക് മൂക്കുകയറിടാൻ സംസ്ഥാന സർക്കാർ
text_fieldsതിരുവനന്തപുരം: യുവാക്കളെ കടക്കെണിയിേലക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന 'ഒാൺലൈൻ റമ്മി' ഉൾപ്പെടെ ചൂതാട്ട ഗെയിമുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുന്നതുൾെപ്പടെ കാര്യങ്ങൾ സർക്കാറിെൻറ സജീവപരിഗണനയില്‍.
പ്രചാരണപ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. മുമ്പ് ഒാൺലൈൻ ലോട്ടറി ചൂതാട്ടം ഉൾപ്പെടെ തടയുന്നതിന് സംസ്ഥാന സർക്കാർ നിയമം കൊണ്ടുവന്നിരുന്നു. എന്നാൽ, ചൂതാട്ട െഗയിമുകളെ നിയന്ത്രിക്കാൻ ഒരു നിയമവുമില്ല.
ഇതുസംബന്ധിച്ച വിശദാംശങ്ങൾ നിയമവകുപ്പ് പൊലീസില്‍നിന്ന് ശേഖരിച്ചിട്ടുണ്ട്. ചില ചൈനീസ് ആപ്പുകൾ ഉപയോഗിച്ചുള്ള ഗെയിമുകൾ കേന്ദ്രസർക്കാർ നിരോധിച്ചിട്ടുണ്ട്. എന്നാൽ, അത്തരത്തിലുള്ള നിരോധനം സംസ്ഥാനത്ത് പ്രാവർത്തികമാകുമോയെന്ന് സംശയമുണ്ട്. ചില സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ക്ക് നിയന്ത്രണമുണ്ടെന്ന വിവരമാണ് സംസ്ഥാനത്ത് ലഭിച്ചിട്ടുള്ളത്.
നിയമത്തിലൂടെ നിയന്ത്രണം കൊണ്ടുവന്നാല്‍ കേരളത്തില്‍നിന്നുള്ളവര്‍ ഗെയിമിങ് ആപ്പുകളില്‍ രജിസ്റ്റർ ചെയ്യുമ്പോള്‍ കമ്പനികള്‍ക്ക് അനുമതി നിഷേധിക്കേണ്ടിവരുന്ന സാഹചര്യമാകും ഉണ്ടാകുകയെന്നാണ് കരുതുന്നത്.
കഴിഞ്ഞദിവസം ഓണ്‍ലൈന്‍ റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ടമായതിെൻറ മനോവിഷമത്തില്‍ തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശിയും ഐ.എസ്.ആര്.ഒയിലെ കരാര്‍ ജീവനക്കാരനുമായ വിനീത് എന്ന യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഓൺലൈൻ ഗെയിമുകൾക്ക് പണം കണ്ടെത്താൻ യുവാക്കൾ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങളും നിരവധിയാണ്.
ഗെയിമിങ് കമ്പനികളുടെ സെര്‍വര്‍ ഇന്ത്യയിലല്ലാത്തതിനാല്‍ നിയമനടപടിക്ക് പരിമിതിയുണ്ടെന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇന്ത്യയുമായി എം ലാറ്റ് (മ്യൂചല്‍ ലീഗല്‍ അസി. ട്രീറ്റി) കരാറുള്ള രാജ്യങ്ങളില്‍ മാത്രമേ നിയമനടപടി സാധ്യമാകൂ.
അതിനാല്‍ ഗെയിമിങ് ആപ്പുകള്‍ കരാറില്ലാത്ത രാജ്യത്തേക്ക് പ്രവര്‍ത്തനം മാറ്റാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നു. ഐ.പി അഡ്രസ് ബ്ലോക്ക് ചെയ്താല്‍ മറ്റൊരു ഐ.പി വിലാസത്തില്‍ അവർ പ്രവര്‍ത്തനം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.