സംസ്ഥാനത്ത് യു.ഡി.എഫ്, ബി.ജെ.പി ഹർത്താൽ തുടങ്ങി
text_fieldsതിരുവനന്തപുരം: ജിഷ്ണുവിെൻറ മാതാവിനും കുടുംബത്തിനും നേരേ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറിന് തുടങ്ങിയ ഹർത്താൽ വൈകീട്ട് ആറ് വരെയാണ്. സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങൾ നിരത്തുകളിൽ ഒാടുന്നുണ്ട്.
തിരുവനന്തപുരം ആർ.സി.സി, മെഡിക്കൽ കോളജ്, ശ്രീചിത്ര ആശുപത്രികളിലേക്ക് അരമണിക്കൂർ ഇടവിട്ട് കെ.എസ്.ആർ.ടി.സി സമാന്തര സർവീസുകൾ നടത്തുന്നുണ്ട്. കോഴിക്കോട് നിന്ന് ദീർഘദൂര സർവീസുകൾ കെ.എസ്.ആർ.ടി.സി നടത്തുന്നുണ്ട്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.പരീക്ഷകള്‍, പത്രം, ആശുപത്രി, വിവാഹം, മരണം, ശബരിമല, ഉംറ തീര്‍ഥാടകർ, ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, മറ്റ് അവശ്യ സര്‍വിസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊലീസ് സംരക്ഷണം ലഭിച്ചാൽ സർവിസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചിട്ടുണ്ട്.
യു.ഡി.എഫിെൻറ ഹർത്താൽ ചെയർമാൻ രമേശ് ചെന്നിത്തലയും ബി.ജെ.പിയുടേത് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമാണ് പ്രഖ്യാപിച്ചത്. ഹര്‍ത്താല്‍ ദിനം രാവിലെ സംസ്ഥാനത്തെ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമാധാപരമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.
സർവകലാശാല പരീക്ഷകൾ മാറ്റി
ഹർത്താൽ കാരണം കാലിക്കറ്റ് സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി. കൊച്ചി സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിെവച്ചതായി പരീക്ഷ കൺേട്രാളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരള, എം.ജി, ആരോഗ്യ സർവകലാശാല പരീക്ഷകളും മാറ്റിവച്ചു. എന്നാൽ, പി.എസ്.സി പരീക്ഷകൾക്കും ഇൻറർവ്യൂകൾക്കും മാറ്റമില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.