Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്തിന് 6.34...

സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി

text_fields
bookmark_border
Thane woman gets 3 COVID vaccine doses in 15 minutes
cancel

തിരുവനന്തപുരം: സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോവിഷീല്‍ഡി​െൻറ 1,48,690 ഡോസ് വാക്‌സിന്‍ എറണാകുളത്തും 1,01,500 ഡോസ് കോഴിക്കോട്ടും 1,28,500 ഡോസ് തിരുവനന്തപുരത്തുമെത്തി. 55,580 കോവാക്‌സിനും തിരുവനന്തപുരത്ത് എത്തി. ചൊവ്വാഴ്ച രണ്ട്​ ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു.

സംസ്ഥാനത്ത് വ്യാഴാഴ്​ച 1,35,996 പേരാണ് വാക്‌സിനെടുത്തത്. 963 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഇതുവരെ 1,08,33,855 ഒന്നാം ഡോസും 32,52,942 രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,40,86,797 പേർ വാക്‌സിന്‍ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala vaccinationcovid vaccine
News Summary - state has received an additional 6.34 lakh doses of the vaccine says health minister
Next Story