ഹാദിയയുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണം -മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം : വൈക്കം സ്വദേശിനി അഖില എന്ന ഹാദിയയുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഉറപ്പുവരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സുപ്രീം കോടതി ഉത്തരവിന് അനുസൃതമായി തുടർനടപടികൾ സ്വീകരിക്കാൻ സർക്കാറിന് ചുമതലയുണ്ടെന്നും കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു.
ഇക്കാര്യത്തിൽ കോട്ടയം ജില്ല പൊലീസ് മേധാവി ആവശ്യമായ നടപടികൾ സ്വീകരിക്കണം. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ നിരീക്ഷണങ്ങൾക്കും നിർദേശങ്ങൾക്കും നിയമ പ്രസക്തിയില്ലെന്നും കമീഷൻ ചൂണ്ടിക്കാണിച്ചു.
ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതി തെറ്റാണെന്ന് പിതാവ് കെ.എം. അശോകൻ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. ഹാദിയയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മുനവ്വറലി ശിഹാബ് തങ്ങൾ, ഷംനാദ് ബദർ, അമ്മു തോമസ് എന്നിവർ സമർപ്പിച്ച പരാതികളിലാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.