ഹാദിയയുടെ മൊഴിയെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം
text_fieldsകോട്ടയം: ഹാദിയയുടെ മൊഴിയെടുക്കാനാവില്ലെന്ന് നിയമോപദേശം കിട്ടിയെന്ന് പൊലീസ്. േകാട്ടയം ടി.ബിയിൽ നടന്ന സിറ്റിങ്ങിൽ മനുഷ്യാവകാശ കമീഷന് മുന്നിൽ ജില്ല പൊലീസ് മേധാവി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വീട്ടുതടങ്കലിൽ കഴിയുന്ന വൈക്കം ടി.വി പുരം സ്വദേശിനി ഡോ. ഹാദിയയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ നൽകിയ പരാതിയിൽ പെൺകുട്ടിയുടെ മൊഴിയെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ജില്ല പൊലീസ് മേധാവിയോട് കമീഷൻ നിർദേശിച്ചിരുന്നു. ഇതേ തുടർന്ന് വൈക്കം ഡിവൈ.എസ്.പി മുഖേനയാണ് പൊലീസ് അന്വേഷണ റിപ്പോർട്ടും നിയമോപദേശത്തിെൻറ പകർപ്പും ഹാജരാക്കിയത്.
ഹാദിയക്ക് പൊലീസിെൻറ ഭാഗത്തുനിന്നും പിതാവ് അശോകനിൽനിന്നും മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിലുണ്ട്. ഹാദിയയെ വിവാഹം കഴിച്ച ഷെഫിൻ ജഹാൻ നൽകിയ ഹരജി സുപ്രീംകോടതിയുടെ സജീവ പരിഗണനയിലായതിനാൽ പെൺകുട്ടിയുടെ മൊഴിയെടുക്കാനാവില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ ഓഫിസിലെ സീനിയർ ഗവ. പ്ലീഡര്‍ ഡി. നാരായണൻ നല്‍കിയ നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇൗ സാഹചര്യത്തിൽ പൊലീസിെൻറയും മറ്റ് അധികാരികളുടെയും ഭാഗത്തുനിന്ന് ഹാദിയയുടെ മൊഴിയെടുക്കാൻ ശ്രമിച്ചാൽ നിയമപരമായി പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും വ്യക്തമാക്കുന്നു.
സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഹാദിയയുടെ മൊഴിയെടുക്കുന്നതടക്കമുള്ള വിഷയത്തിൽ അഭിപ്രായം പറയുന്നില്ലെന്ന് സിറ്റിങ്ങിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ പറഞ്ഞു. മറ്റ് നടപടി സ്വീകരിക്കാൻ പാടില്ലെന്ന നിയമോപദേശവും ജില്ല പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടും പൂർണമായും പഠിച്ചശേഷം തീരുമാനവും നിഗമനവും അറിയിക്കാം. കേസിൽ ആരോപിക്കപ്പെട്ട മനുഷ്യവകാശലംഘനം കമീഷെൻറ പരിധിയിൽ വരുതിയിലാണെങ്കിലും സുപ്രീംകോടതി പരിഗണിക്കുന്ന വിഷയത്തിൽ നിരീക്ഷണവും നടപടിയും സ്വീകരിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ നിയമവശംകൂടി പരിശോധിച്ചശേഷം മറുപടി പറയാം. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കേണ്ടത് പരാതിക്കാരാണ്. വ്യക്തിപരമായ കാരണങ്ങളാൽ സിറ്റിങ്ങിന് എത്താൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി മുനവ്വറലി ശിഹാബ് തങ്ങൾ കത്ത് നൽകിയിരുന്നു. പരാതിക്കാരൻ നിയോഗിച്ച പകരക്കാരൻ എത്തിയതായും അദ്ദേഹം പറഞ്ഞു.
ഹാദിയയിൽനിന്ന് നേരിട്ട് മൊഴിയെടുക്കണമെന്ന പരാതിയിലെ പ്രധാന ആവശ്യം പൊലീസ് മുഖവിലയ്െക്കടുത്തിെല്ലന്ന് പരാതിക്കാരനുവേണ്ടി ഹാജരായ യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ് ആരോപിച്ചു. തടങ്കലിൽകഴിയുന്ന ഹാദിയയെ നേരിട്ട് കാണുന്നതിനുപകരം പിതാവിെൻറ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. മനുഷ്യാവകാശലംഘനങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ട പത്രറിപ്പോർട്ടുകൾ കമീഷന് മുന്നിൽ ഹാജരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഹാദിയ: മനുഷ്യാവകാശ കമീഷൻ സിറ്റിങ് സ്ഥലത്തേക്ക് എസ്.ഡി.പി.െഎയുടെ പ്രതിഷേധം
വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയെ മനുഷ്യാവകാശ കമീഷൻ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് കമീഷൻ സിറ്റിങ് നടന്ന കോട്ടയം ടി.ബിയിലേക്ക് എസ്.ഡി.പി.െഎ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തി. ചൊവ്വാഴ്ച ഉച്ചക്ക് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് ആരംഭിച്ച മാർച്ച് ടി.ബിക്കുമുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ജില്ല വൈസ് പ്രസിഡൻറ് ഷമീര്‍ അലിയാര്‍ ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡൻറ് യു. നവാസ്, ജില്ല കമ്മിറ്റി അംഗം പി.എ. അഫ്‌സല്‍, മണ്ഡലം സെക്രട്ടറി ഷഫീഖ് റസാഖ്, നിജില്‍ ബഷീര്‍ എന്നിവര്‍ നേതൃത്വം നൽകി.
ഹാദിയയുടെ ആരോഗ്യനില: മെഡിക്കൽ സംഘെത്ത അയക്കണമെന്ന് ആവശ്യം
വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയുടെ ആരോഗ്യനിലയെക്കുറിച്ച് പരിശോധിക്കാൻ മെഡിക്കൽ സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ ഏകോപനസമിതി (എൻ.സി.എച്ച്.ആർ.ഒ) മനുഷ്യാവകാശ കമീഷന്‍ അംഗം കെ. മോഹന്‍കുമാറിന് നിവേദനം നൽകി. ഹാദിയക്ക് മരുന്നുനൽകി മയക്കിക്കിടത്തുകയാണെന്നും ആരോഗ്യനില അപകടകരമാണെന്നും സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രമുഖ ഡോക്യുമെൻററി സംവിധായകന്‍ ഗോപാല്‍ മേനോന്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തരം മയക്കുമരുന്നുകൾ അമിതമായി നല്‍കുന്നതിലൂടെ ഹൃദയമിടിപ്പ് കുറയുകയും മരണംവരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും മനസ്സിലാക്കിയാണ് ആവശ്യമുന്നയിച്ചതെന്ന് നിവേദനത്തിൽ പറയുന്നു. സംസ്ഥാന പ്രസിഡൻറ് വിളയോടി ശിവന്‍കുട്ടിക്കുവേണ്ടി മുഹമ്മദ് നാസറാണ് നിവേദനം നൽകിയത്.
ഹാദിയ പ്രശ്നം; ജി.െഎ.ഒ ഭാരവാഹികൾ വീണ്ടും മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: ഹാദിയ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഗേൾസ് ഇസ്ലാമിക് ഒാർഗനൈസേഷൻ (ജി.െഎ.ഒ) ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഹാദിയ മർദനങ്ങൾക്ക് ഇരയാകുെന്നന്നും ജീവനു തന്നെ ഭീഷണി നേരിടുെന്നന്നുമുള്ള പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എം.എൽ.എമാർ ഉൾപ്പെടെ ജനപ്രതിനിധികളെ നേരിൽ കണ്ട് അവരുടെ ഒപ്പ് കൂടി രേഖപ്പെടുത്തിയ പരാതിയും ഭാരവാഹികൾ മുഖ്യമന്ത്രിക്ക് കൈമാറി. മുൻമുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി തുടങ്ങിയ ജനപ്രതിനിധികൾ ഇതിൽ ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഹാദിയക്ക് നീതി ലഭ്യമാക്കും വരെ മുന്നോട്ട് പോകാനാണ് തീരുമാനം. ഹാദിയയുടെ വിഷയത്തിൽ സംസ്ഥാന സർക്കാറിെൻറ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് രണ്ടു ലക്ഷം പേരിൽനിന്ന് ഒപ്പ് ശേഖരിച്ച് നേരത്തേ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. തുടർന്ന്, എൻ.െഎ.എ അന്വേഷണ കാര്യത്തിൽ സർക്കാർ നിലപാട് തിരുത്തിയത് സ്വാഗതാർഹമാണ്. ഹാദിയ ക്രൂരപീഡനങ്ങൾക്കിരയാകുെന്നന്ന് വീണ്ടും റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് രണ്ടാമതും മുഖ്യമന്ത്രിയെ കണ്ടതെന്ന് ജി.െഎ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹമ്മദ്, ജനറൽ സെക്രട്ടറി ഫസ്ന മിയാൻ എന്നിവർ പറഞ്ഞു. ജോയൻറ് സെക്രട്ടറി സുഹൈല ഫർമീസ്, പി.ആർ. സെക്രട്ടറി തസ്നീം മുഹമ്മദ്, സംസ്ഥാന സമിതി അംഗം ആനിസ മുഹിയുദ്ദീൻ, തിരുവനന്തപുരം ജില്ല സെക്രട്ടറി സുമീറ യൂസുഫ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.