വിവരം ലഭ്യമാക്കാത്ത ഓഫിസർമാർക്കെതിരെ നടപടിയെന്ന് വിവരാവകാശ കമീഷൻ
text_fieldsകോഴിക്കോട്: മുപ്പത് ദിവസത്തിനുള്ളിൽ വിവരാവകാശ അപേക്ഷയിൽ മറുപടി നൽകാത്ത വിവരാവകാശ ഓഫിസർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമീഷൻ അംഗം ടി.കെ. രാമകൃഷ്ണൻ. ഒരു ഓഫിസിൽ ലഭിക്കുന്ന വിവരാവകാശ അപേക്ഷയിൽ ചോദിച്ച വിവരങ്ങൾ മറ്റൊരു ഓഫിസിൽനിന്നാണ് ലഭ്യമാക്കേണ്ടതെങ്കിൽപോലും അത് ആ ഓഫിസിലേക്ക് കൈമാറേണ്ട ചുമതല വിവരാവകാശ ഓഫിസർക്കുണ്ട്. വിവരങ്ങൾ ഈ ഓഫിസിൽ ലഭ്യമല്ല, അറിയില്ല എന്ന രീതിയിൽ മറുപടി നൽകുന്നതിനെതിരെ നടപടി സ്വീകരിക്കും -കമീഷൻ വ്യക്തമാക്കി.
വിവരാവകാശ അപേക്ഷയിൽ രണ്ടാം അപ്പീൽ കൂടിവരുന്ന പ്രവണതയുണ്ട്. ഇത് താഴെ തട്ടിൽ തന്നെ വിവരങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തുന്നതിനാലാണ്. രണ്ടാം അപ്പീലുകളുടെ എണ്ണം കുറക്കുന്നതിൽ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാർക്ക് നിർണായക പങ്കുണ്ടെന്നും കമീഷൻ പറഞ്ഞു. തിങ്കളാഴ്ച കോഴിക്കോട് നടന്ന സിറ്റിങ്ങിൽ 11 അപേക്ഷ പരിഗണിച്ച് തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.