ക്രമസമാധാന ചുമതല ഒരു എ.ഡി. ജി.പിക്ക് നൽകാൻ മന്ത്രിസഭാ തീരുമാനം
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ഘടനയിൽ വീണ്ടും അഴിച്ചുപണി. ക്രമസമാധാന ചുമതലക്ക് സംസ്ഥാനത്ത് ഒരു എ.ഡി. ജി.പ ിയെ നിയോഗിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.നിലവിൽ സൗത്ത് സോൺ, നോർത്ത് സോൺ എ.ഡി.ജി.പിമാരുണ്ട്. റേഞ്ചുകളുടെ ചുമത ല ഡി.ഐ.ജിമാർക്ക് നൽകും. നിലവിൽ ഐ.ജിമാർക്കാണ് ചുമതല.സോണിന്റെ ചുമതലയാവും ഇനി ഐ.ജിമാർക്ക് നിർവഹിക്കുക.
കർഷക ആത്മഹത്യ: ബാങ്കുകളുടെ യോഗം വിളിക്കും
തിരുവനന്തപുരം: കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ 2019- 20 കാലയളവിലെ കാർഷിക വായ്പകളുടെ പലിശ സർക്കാർ വഹിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കർഷകർക്ക് പലിശരഹിത വായ്പ ലഭ്യമാക്കും. ബാങ്കുകളുടെ യോഗം മുഖ്യമന്ത്രി നേരിട്ട് വിളിച്ചുചേർക്കും. കൃഷി, ധനകാര്യ വകുപ്പുകൾ യോഗം ചേർന്ന് മറ്റ് പദ്ധതികൾ ആലോചിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കാർഷിക വായ്പകളിൽ ജപ്തി നോട്ടീസ് അയക്കുന്നതിൽനിന്ന് ബാങ്കുകൾ പിന്മാറണമെന്ന് സർക്കാർ ബാങ്കുകൾക്ക് നിർദേശം നൽകി.
കർഷരുടെ വായ്പകൾക്കുമേൽ ബാങ്കുകൾ സർഫാസി നിയമപ്രകാരം ജപ്തിനോട്ടീസ് അയക്കുന്നത് അവരെ സമ്മർദത്തിലാക്കുന്ന സാഹചര്യത്തിലാണിത്. ഇടുക്കി പോെല സ്ഥലങ്ങളിൽ സർഫാസി നിയമപ്രകാരം ജപ്തിനോട്ടീസ് നൽകരുതെന്നും ബാങ്കുകളോട് നിർദേശിച്ചു. പ്രളയവും മറ്റും മൂലം കാർഷികമേഖല ആകെ തകർന്ന സാഹചര്യം കൂടി പരിഗണിച്ചാണ് സർക്കാർ ഇടപെടൽ. പ്രളയത്തിെൻറ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ എടുത്ത വായ്പകള്‍ക്ക് നോട്ടീസ് അയക്കുന്ന നടപടികളില്‍നിന്ന് ബാങ്കുകള്‍ പിന്തിരിയണമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.