കോളജുകൾക്ക് സംസ്ഥാനതല ഗ്രേഡിങ്ങും റാങ്കിങ്ങും 'സാക്' വിദഗ്ധസംഘത്തിെൻറ ആദ്യ സന്ദർശനം നാളെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് വിലയിരുത്തി നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) മാതൃകയിൽ ഗ്രേഡ്/ റാങ്ക് നൽകാൻ സ്റ്റേറ്റ് അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ സെൻറർ (സാക്) പ്രവർത്തനമാരംഭിക്കുന്നു.
ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കീഴിലുള്ള സാകിെൻറ ആദ്യ സന്ദർശനം ഇൗമാസം 23, 24 തീയതികളിൽ മാവേലിക്കര ബിഷപ്മൂർ കോളജിൽ നടക്കും. നാക് മുൻ ഡയറക്ടർ പ്രഫ. എച്ച്.എ. ഗൗഡ അധ്യക്ഷനായ ടീമാണ് കോളജിെൻറ മികവ് വിലയിരുത്താനെത്തുന്നത്. എം.ജി സർവകലാശാല വൈസ്ചാൻസലർ ഡോ. സാബു തോമസ്, കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ ഡോ. മൈക്കിൾ തരകൻ, കാലിക്കറ്റ് സർവകലാശാല റിട്ട. പ്രഫ. ഫാത്തിമത്ത് സുഹ്റ എന്നിവർ ടീം അംഗങ്ങളും ഉന്നത വിദ്യാഭ്യാസ കൗൺസിൽ റിസർച് ഒാഫിസർ ഡോ. വി. ഷഫീഖ് കോഒാഡിനേറ്ററുമാണ്. സംസ്ഥാനതലത്തിൽ കോളജുകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഗ്രേഡ്/റാങ്ക് ചെയ്യുന്നതിനൊപ്പം ദേശീയ, അന്തർദേശീയ തലത്തിലുള്ള ഗ്രേഡിങ്ങിന് പര്യാപ്തമാക്കലും ലക്ഷ്യമിട്ടാണ് സാകിന് തുടക്കമിട്ടത്.
അന്തർദേശീയ റാങ്കിങ്ങിന് ഉൾപ്പെടെ സ്ഥാപനങ്ങൾക്ക് മാർഗനിർദേശവും പരിശീലനവും സാക് ടീമിൽനിന്ന് ലഭിക്കും. നാക് മാതൃകയിലുള്ള ഗ്രേഡിങ്ങിന് പുറമെ കേന്ദ്രസർക്കാറിെൻറ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്ക് (എൻ.െഎ.ആർ.എഫ്) മാതൃകയിൽ കേരള ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്ക് (കെ.െഎ.ആർ.എഫ്) പ്രകാരം സ്ഥാപനങ്ങൾക്ക് റാങ്കും നൽകും. കഴിഞ്ഞ സർക്കാർ കാലത്ത് തന്നെ സാക് സംവിധാനം കൗൺസിൽ മുന്നോട്ടുവെച്ചിരുന്നെങ്കിലും സർക്കാറിൽനിന്ന് അനുകൂലനീക്കങ്ങൾ ഉണ്ടായില്ല. പുതിയ സർക്കാർ വന്നശേഷമാണ് സാകിെൻറ നടപടികൾക്ക് വേഗം വന്നത്. സ്ഥാപനങ്ങൾ സമർപ്പിക്കുന്ന സ്വയം വിലയിരുത്തൽ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സാക് ടീമിെൻറ വിലയിരുത്തൽ. നാകിെൻറ ഏഴ് മാനദണ്ഡങ്ങളും സാക് രൂപപ്പെടുത്തിയ മൂന്ന് മാനദണ്ഡങ്ങളും അടിസ്ഥാനപ്പെടുത്തിയായിരിക്കും ഗ്രേഡിങ്ങും റാങ്കിങ്ങും. ഇതിനകം പത്തിലേറെ കോളജുകൾ സാക് ഗ്രേഡിങ്ങിനായി നടപടികൾ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.