പുതുതലമുറക്കാവശ്യം സമാധാനവും കാരുണ്യവും നീതിയും –ഡോ. സബ്രീന ലീ
text_fieldsകോഴിക്കോട്: പുതുതലമുറയെ സമാധാനത്തിെൻറയും കാരുണ്യത്തിെൻറയും നീതിയുടെയും അടിസ്ഥാനത്തിൽ വളർത്തിയാൽ മാത്രമേ സമാധാനമുള്ള തലമുറ വരുകയുള്ളൂവെന്ന് യൂറോപ്യൻ മുസ്ലിം തവാസുൽ സെൻറർ ഫോർ പബ്ലിഷിങ് റിസർച് ആൻഡ് ഡയലോഗിെൻറ ഡയറക്ടർ ഡോ. സബ്രീന ലീ.
'കരുത്തുറ്റ കുടുംബം കരുത്തുറ്റ സമൂഹം' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ദേശീയ കാമ്പയിനിെൻറ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
മാനവികതയോടുള്ള പ്രതിബദ്ധത നാം സ്ഥിരീകരിക്കണം. ഈ സ്ഥിരീകരണ ഭാഗമായാണ് ശക്തമായ സമൂഹം ഉടലെടുക്കുക. മനുഷ്യരെല്ലാം പരസ്പര സഹകരണത്തോടെ മുന്നോട്ടുപോയാലേ ലോകസമാധാനം പുലരുകയുള്ളൂ. അവകാശങ്ങളെക്കാൾ ബാധ്യതകളെക്കുറിച്ച് മനസ്സിലാക്കുന്ന വ്യക്തികളെ സജ്ജരാക്കുന്നതിനെക്കുറിച്ചാണ് കാമ്പയിൻ. ഡേ കെയറുകൾക്കും ഓൾഡ് എയ്ജ് ഹോമുകൾക്കും ഉയർന്ന സംസ്കാരത്തെയോ നാഗരികതയെയോ സൃഷ്ടിക്കാൻ കഴിയില്ല. ഉത്തമ കുടുംബത്തിനാണ് ഉന്നത സമൂഹനിർമിതി സാധ്യമാവുക -ഡോ. സബ്രീന ലീ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എം.ഐ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. കാലഘട്ടം ആവശ്യപ്പെടുന്ന പുണ്യസമരമാണ് കാമ്പയിനെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേരള വനിത വിഭാഗം പ്രസിഡൻറ് സി.വി. ജമീല അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സി.ടി. സുഹൈബ്, ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് തമന്ന സുൽത്താന, സ്റ്റുഡൻറ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, ജമാഅത്തെ ഇസ്ലാമി കേരള വനിത വിഭാഗം ജനറൽ സെക്രട്ടറി പി. റുക്സാന, ജമാഅത്തെ ഇസ്ലാമി കേരള വനിത വിഭാഗം സെക്രട്ടറി അസൂറ അലി, തൂബാ റുഖിയ, അഫ്ര ശിഹാബ്, ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കാമ്പസ് സെക്രട്ടറി ലുലു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.